എസ്.ഒ.എസ് ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം ഓണമാഘോഷിച്ച് കലാകാരന്‍മാര്‍


എസ്ഒഎസ് ഗ്രാമത്തിൽ നടന്ന ഓണാഘോഷ ചടങ്ങിൽ നിന്ന്

എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിലെ കുട്ടികളോടൊപ്പം ചേര്‍ന്ന് ഓണമാഘോഷിച്ച് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വജ്ര ജൂബിലി ഫെലോഷിിന്റെ ഭാഗമായാണ് എറണാകുളം ജില്ലയിലെയും തൃശ്ശൂര്‍ ജില്ലയിലെയും കലാകാരന്മാര്‍ ചേര്‍ന്നാണ് ഓണാഘോഷം നടത്തിയത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് 1000 കലാകാരന്മാരെ തിരഞ്ഞെടുത്തു അവര്‍ക്ക് ജില്ലാ തലത്തില്‍ പായഭേദമന്യേ സൗജന്യ കലാ പരിശീലനം ഫെലോഷിപ്പിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് നല്‍കുന്നുണ്ട്.

മുന്‍ ഫെലോഷിപ്പ് ആര്‍ട്ടിസ്റ്റും നാടക പ്രവര്‍ത്തകയുമായ ദിവ്യ ഉഷ ഗോപിനാഥ നാഥാണ്, പദ്ധതിയുടെ എറണാകുളം ജില്ലാ കോഡിനേറ്റര്‍. മുന്‍ ഫെലോഷിപ്പ് ആര്‍ട്ടിസ്റ്റും നാടക പ്രവര്‍ത്തകയുമായ സുഭീഷ് മീനാ സുധാകരന്നുമാണ് തൃശൂര്‍ ജില്ല കോഡിനേറ്ററ്

ജില്ലകളില്‍ 22 ക്ലസ്റ്ററുകളായി 17 കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ള
86 കലാകാരന്മാര്‍ക്ക് ആണ് ഫെല്ലോഷിപ്പ് നല്‍കിയിട്ടുള്ളത.് അവരുടെ കീഴിലായി 6000 ത്തോളം കലാ പഠിതാക്കളുമുണ്ട്.

ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ വളരുക എന്ന ആശയം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന ഒരു സൊസൈറ്റിയാണ എസ് ഒ എസ് കുട്ടികളുടെ ഗ്രാമം . സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരുമായ അനാഥരായ കുട്ടികള്‍ക്ക് നല്ല ജീവിതം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശം മുന്നില്‍ കണ്ടു കൊണ്ടാണ് ഡോ. ഹെര്‍മ്മന്‍ മൈനറുടെ നേതൃത്വത്തില്‍ എസ്ഒഎസ് ഗ്രാമം രൂപംകൊണ്ടത്.കുട്ടികള്‍ക്ക് 23 വയസ്സ് തികയുന്ന വരെ അവര്‍ക്കുള്ള വിദ്യാഭ്യാസം, മറ്റ് സൗകര്യങ്ങളെല്ലാം നല്‍കി എസ് ഒ എസ് കുട്ടികളുടെ ഗ്രാമം കുഞ്ഞുങ്ങള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്നു.

കേരള സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാര്‍ ഓണപ്പൂക്കള മത്സരം നടത്തിയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും ഈ തവണ ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം ആയിരുന്നു ഓണമാഘോഷിച്ചത്.

Content Highlights: SOS children village onam celebration with artists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented