ലേഡീസ് ഹോസ്റ്റലിലെ വിവേചനം:സമരത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യ കൂട്ടായ്മ


Video grab/mathrubumi news

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന 'ആസാദി ബ്രേക്ക് ദി കര്‍ഫ്യു' ന് പിന്തുണയുമായി ഐക്യദാര്‍ഢ്യ കൂട്ടായ്മ. മൂവ്‌മെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനവും പൊതുയോഗവും ശനിയാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നടക്കും.

Read more- 'സുരക്ഷയാണ് പ്രശ്നമെങ്കിൽ അതുറപ്പു വരുത്തൂ; പൂട്ടിയിടലല്ല പരിഹാരം'

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന നിലപാടാണ് ഹോസ്റ്റല്‍ സമയം രാത്രി 10 മണി വരെ ആക്കാനുളള ഉത്തരവെന്ന് കെ.അജിത, എം.സുല്‍ഫത്ത്, ജാന്‍സ് ജോസ് എന്നിവരടങ്ങിയ ഐക്യദാര്‍ഢ്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

സമരത്തിന് പിന്തുണ നല്‍കാനുള്ള ബാധ്യത ഭരണ ഘടനയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ടെന്നും കൂട്ടായ്മ പ്രതികരിച്ചു. മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ നടക്കുന്ന വിവേചനങ്ങളെ കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയും പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: solidarity for strike against management by medical college students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented