പ്രതീകാത്മക ചിത്രം | Photo: Gettyimages
എട്ട് കാന്‍ വെള്ളത്തിനായി 18 ഡോളറാണ് മേരി ചിലവഴിക്കുന്നത്. എകദേശം അവളുടെ ഒരുമാസത്തെ ശമ്പളത്തിന്റെ മുക്കാലും ഇതിനായി വേണ്ടിവരും. മേരി കെനിയയില്‍ വെള്ളം വാങ്ങാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളില്‍ ഒരു മുഖം മാത്രമാണ്. കഠിനമായ ജലക്ഷാമത്തിലൂടെയാണ് കെനിയ ഇപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകള്‍ നടന്ന് ചെന്നാണ് പലരും റേഷന്‍ വെള്ളം വാങ്ങുന്നത്. 2005 മുതല്‍ ഇവിടെ ജലക്ഷാമം രൂക്ഷമാണ്. സ്ത്രീകള്‍ക്ക് വെള്ളത്തിനായി സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദി കെനിയ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്വര്‍ക്ക് തയ്യാറാക്കിയ ലഘുപുസ്തകത്തില്‍ നിരവധി സ്ത്രീകളുടെ അനുഭവങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ കഴിഞ്ഞ ദിവസം ബിബിസി പുറത്ത് വിട്ടിരുന്നു.
സ്വകാര്യ വില്‍പ്പനകാര്‍ വഴിയാണ് ഇപ്പോള്‍ സാധാരണക്കാര്‍ വെള്ളം ശേഖരിക്കുന്നത്. ജലവിതരണത്തിന്റെ പ്രവര്‍ത്തനം ഇവരുടെ കൈയ്യിലായി കൊണ്ടിരിക്കുകയാണ്. വെള്ളത്തിന് പകരമായി സ്ത്രീകളുടെ ശരീരമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വെള്ളം വാങ്ങാന്‍ എത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ദരിദ്രരാണ് ഇവര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവാകുകയാണ്. പണം നല്കാനാവത്തവരോട് പകരം കിടപ്പറ പങ്കിടാനാണ് ഇവര്‍ പറയുന്നത്. രാത്രി വെള്ളം ശേഖരിക്കാന്‍ പോവുമ്പോള്‍ വ്യാപാരികളില്‍ ചിലര്‍ ആക്രമിച്ചതായി ഒരു സ്ത്രീ വെളിപ്പെടുത്തി. രക്ഷിക്കാന്‍ ആളെത്തിയപ്പോഴേക്കും അവര്‍ എന്നെ ബലാത്സംഗം ചെയ്തിരുന്നു അക്രമത്തിന് ഇരയായ സ്ത്രീ പറയുന്നു
കെനിയയിലെ കിബെറ, മുകുറു ക്വാ റൂബന്‍ എന്നിവിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മിക്ക അതിക്രമങ്ങളും പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ഇവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ താങ്ങാവുന്നു. കാലങ്ങളായി സ്ത്രീകൾ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാവുകയാണെന്നാണ് നാട്ടുകാര്‍ക്ക് പറയുന്നത്.

കെനിയയില്‍ പൊതു ശുചിമുറികള്‍ ഉപയോഗിക്കുന്ന സ്ത്രീകളെയും ഇവര്‍ ഉപദ്രവിക്കുന്നുണ്ട്.പൊതുശുചിമുറികളില്‍ തങ്ങൾ സുരക്ഷിതരല്ലെന്ന് സ്ത്രീകള്‍ പറയുന്നു. കൊറോണ കാലത്ത് ജോലിയില്ലാതായതോടെ വെള്ളം വാങ്ങാന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ക്ക് പലര്‍ക്കും വഴങ്ങേണ്ടി വന്നു
ജലവിതരണത്തിന്റെ മറവില്‍ കാലങ്ങളായി ലൈംഗിക ചൂഷണം നടക്കുന്നതായി ദി കെനിയ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ സിവില്‍ സൊസൈറ്റി നെറ്റ്വര്‍ക്ക് പ്രോഗ്രാം ഹെഡായ വിന്‍സെന്റ് ഔമ പറയുന്നു. ഇവര്‍ നടത്തിയ നിരവധി അഭിമുഖത്തില്‍ ഈ വിഷയത്തെ കുറിച്ച് അനുഭവസ്ഥരായ സ്ത്രീകള്‍ തുറന്ന് പ്രതികരിച്ചിട്ടുണ്ട്
Content Highlights: Sex for Water in kenya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..