ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് എടപ്പാള്‍ തുയ്യം ജി.എല്‍.പി സ്‌കൂളും


ആണ്‍-പെണ്‍ ഭേദമില്ലാതെ ഓടാനും ചാടാനും വാഹനത്തില്‍ കയറാനുമെല്ലാം ഏറെ സുഖകരമാണ് പുതിയ വേഷമെന്ന് വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

തുയ്യം ജി.എൽ.പി. സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമണിഞ്ഞ് കുട്ടികളെത്തിയപ്പോൾ

എടപ്പാള്‍: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് എടപ്പാള്‍ തുയ്യം ജി.ആല്‍.പി സ്‌കൂളും. ആണ്‍-പെണ്‍ തുല്യത വാക്കുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, അത് പ്രവൃത്തിയിലൂടെ പതിയേണ്ടതാണെന്നും തെളിയിക്കുകമാണ് മലപ്പുറത്തെ ഈ സര്‍ക്കാര്‍ വിദ്യാലയം. പ്രഥമാധ്യാപകന്‍ കെ.സേതുമാധവന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും ആലോചനകളുമാണ് ഇത്തരത്തിലൊരു മാറ്റത്തിന് പ്രേരണയായത്.

ആണ്‍-പെണ്‍ ഭേദമില്ലാതെ ഓടാനും ചാടാനും വാഹനത്തില്‍ കയറാനുമെല്ലാം ഏറെ സുഖകരമാണ് പുതിയ വേഷമെന്ന് വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇതോടെ പരിഷ്‌കാരം നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ച അധ്യാപകര്‍ക്കും സന്തോഷം. സ്ലേറ്റ് കളര്‍ ബര്‍മുഡയും ചന്ദനക്കളര്‍ ഷര്‍ട്ടുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകയായി സ്‌കൂള്‍ സ്വീകരിച്ചിരിക്കുന്നത്.

പി.ടി.എയുടെയും രക്ഷിതാക്കളുടെയും പൂര്‍ണ പിന്തുണയും ഈ വിഷയത്തിലുണ്ടായിരുന്നു. അതുപ്രകാരമാണ് ബര്‍മുഡ, ഷര്‍ട്ട് എന്ന പൊതുവികാരത്തിലേക്കെത്തിയത്. സര്‍ക്കാര്‍ യൂണിഫോം വിതരണ പദ്ധതിപ്രകാരം എല്ലാവര്‍ക്കും ഈ നിറത്തിലുള്ള ബര്‍മുഡക്കും ഷര്‍ട്ടിനുമുള്ള തുണികള്‍ സ്‌കൂളില്‍ നിന്ന് നല്‍കി. കഴിഞ്ഞ ദിവസം പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ തുയ്യം സ്കൂളും അണിഞ്ഞു തുല്യതയുടെ യൂണിഫോം.

Content Highlights: school in malappuram implements gender neutral uniform

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented