എയ്‍ഡഡ് സ്‌കൂളിൽ തസ്‌തിക സൃഷ്‌ടിക്കാൻ പട്ടികവര്‍ഗവിദ്യാര്‍ഥികള്‍, ടി.ഡി.ഒ. റിപ്പോർട്ട് നൽകി


പ്രതീകാത്മക ചിത്രം | AFP

മാനന്തവാടി: എയ്ഡഡ് സ്കൂളിൽ തസ്തിക സൃഷ്ടിക്കാൻ പട്ടികവർഗവിഭാഗം വിദ്യാർഥികളെ ഉപയോഗപ്പെടുത്തി സ്കൂൾ അധികൃതർ. ആൾട്ടർനേറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്വന്തം സ്കൂൾരേഖയിൽ ഉൾപ്പെടുത്തിയ ഒണ്ടയങ്ങാടി സെയ്‍ൻറ് മാർട്ടിൻസ് എൽ.പി. സ്കൂൾ അധികൃതരുടെ നടപടിയാണ് അന്വേഷിക്കുന്നത്. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

2007 മുതലാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മൂന്നു പട്ടികവർഗ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നതായിക്കാണിച്ച് രേഖയുണ്ടാക്കിയത്. ഒന്നു മുതൽ നാലുവരെ കുട്ടികൾ‍ ഈ സ്കൂളിൽ പഠിച്ചെന്നാണ് സ്കൂൾരേഖയിലുള്ളത്. ഇതേ കുട്ടികൾ ഒന്നുമുതൽ നാലുവരെ യഥാർഥത്തിൽ ചെമ്പകമൂല ആർട്ടർനേറ്റിവ് സ്കൂളിലാണ് പഠിച്ചത്. കുട്ടികൾക്ക് അഞ്ചാംക്ലാസിലേക്കുള്ള പ്രവേശനത്തിന് ഒണ്ടയങ്ങാടി സെയ്‍ൻറ് മാർട്ടിൻസ് സ്കൂളിൽനിന്ന് തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്കാണ് സമ്പൂർണ പോർട്ടൽവഴി വിടുതൽ സർട്ടിഫിക്കറ്റ് അനുവദിച്ചത്. പൊതുവിദ്യാലയങ്ങളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നത് സമ്പൂർണ പോർട്ടൽ വഴിയാണെങ്കിലും ആൾട്ടർനേറ്റീവ് സ്കൂളിൽനിന്ന് കൈകൊണ്ടെഴുതിയ വിടുതൽസർട്ടിഫിക്കറ്റാണ് നൽകുന്നത്. ഒരേ കുട്ടികൾക്ക് രണ്ടിടങ്ങളിൽനിന്ന് വിടുതൽസർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞവർഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. ഒണ്ടയങ്ങാടി സ്കൂൾ അധികൃതരുടെപേരിൽ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ടി.ഡി.ഒ. റിപ്പോർട്ട് നൽകി

സംഭവത്തെപ്പറ്റി അന്വേഷിച്ച് മാനന്തവാടി ടി.ഡി.ഒ. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുട്ടികളുടെപേരിൽ രണ്ട് സ്കൂളുകളിലും സ്റ്റൈപ്പെൻഡ് വന്നതായുള്ള റിപ്പോർട്ടാണ് പട്ടികവർഗ വികസനവകുപ്പ് നൽകിയത്. ആർട്ടർനേറ്റ് സ്കൂളുകളിൽ കുട്ടികളുടെ യു.ഐ.ഡി. വിവരങ്ങളില്ലാത്തതിനാൽ ഒരേ കുട്ടികൾക്ക് തന്നെയാണോ സ്റ്റൈപ്പെൻഡ് നൽകിയതെന്ന് മനസ്സിലാക്കാൻ പട്ടികവർഗ വികസന വകുപ്പിന് സാധിച്ചില്ല. സംഭവത്തിന് കൂട്ടുനിന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് പട്ടികവർഗ വികസനവകുപ്പ് നൽകിയതെന്നാണ് സൂചന.

വിദ്യാഭ്യാസവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞമാസം സ്കൂൾ അധികൃതരെയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഓൺലൈനായി ചർച്ച നടത്തിയിരുന്നു.

ഇതിനു ശേഷം സംഭവം അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ഉൾപ്പെടുത്തിയുള്ള വിജിലൻസ് ടീമിന് രൂപംനൽകിയിട്ടുണ്ട്. ഈ സംഘം ബുധനാഴ്ച തൃശ്ശിലേരി സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

Content Highlights: Scheduled Tribe students to create posts in aided schools


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented