പഞ്ചായത്ത് പ്രസിഡന്റായി ദളിത് സ്ത്രി: പിന്തുണച്ചവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് ഗ്രാമം


പാൽപ്പാത്രവുമായി ആമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതിസമർപ്പിക്കാനെത്തിയ നായ്ക്കനേരി സ്വദേശികൾ

ചെന്നൈ: പട്ടികജാതി സ്ത്രീയെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാകുന്നതിന് പിന്തുണച്ചതിന് ഗ്രാമത്തിൽ ഭ്രഷ്ട് നേരിടേണ്ടി വരുന്നുവെന്ന് പരാതി. തിരുപത്തൂർ ജില്ലയിലെ ആമ്പൂരിനടുത്തുള്ള നായ്ക്കനേരി ഗ്രാമത്തിലെ 21 കുടുംബങ്ങളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇന്ദുമതി പാണ്ഡ്യനെ പിന്തുണച്ചതിനാണ് ഭ്രഷ്ടെന്നാണ് പരാതി.

തമിഴ്‌നാട്ടിൽ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയപ്പാർട്ടി അടിസ്ഥാനത്തിലല്ല. വാർഡ് അംഗങ്ങളെപ്പോലെ പ്രസിഡന്റ് സ്ഥാനത്തേക്കും നേരിട്ടാണ് തിരഞ്ഞെടുപ്പ്. മലയോരഗ്രാമമായ നായ്ക്കനേരിയിലെ ഭൂരിപക്ഷവും പ്രസിഡന്റ് സ്ഥാനം പട്ടികജാതിവിഭാഗത്തിന്‌ നൽകുന്നതിനെ അംഗീകരിച്ചിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്ത് പട്ടികജാതിസംവരണം ഏർപ്പെടുത്തിയതിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞവർഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രസിഡന്റ് സ്ഥാനം പട്ടികജാതിവിഭാഗത്തിന് സംവരണം ചെയ്തത് ഒഴിവാക്കാതെ ആരും പത്രിക സമർപ്പിക്കാൻ പാടില്ലെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ എതിർത്താണ് ഇന്ദുമതി പാണ്ഡ്യൻ പത്രിക നൽകിയത്. മറ്റാരും പത്രിക നൽകിയിരുന്നില്ല. ഇപ്പോൾ ഭ്രഷ്ട് കല്പിക്കപ്പെട്ട 21 കുടുംബങ്ങൾ അവരെ സഹായിക്കുകയും ചെയ്തു. ഇന്ദുമതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദുമതിയെ പിന്തുണച്ച കുടുംബങ്ങൾക്കെതിരേ ശിവകുമാർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നു. ഗ്രാമത്തിലെ ഭൂരിപക്ഷംപേർക്കും ജോലിയുടെ കാര്യത്തിലടക്കം വിലക്കേർപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷീരകർഷകരായ തങ്ങളിൽ നിന്ന് ഗ്രാമവാസികൾ പാൽ വാങ്ങുന്നില്ലെന്നും കൃഷിപ്പണിയടക്കമുള്ള ജോലികൾ നൽകാൻ തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞദിവസം വലിയ ബക്കറ്റിൽ പാലുമായെത്തിയാണ് ഇവർ പോലീസിൽ പരാതിനൽകിയത്.

Content Highlights: Scheduled Caste woman Gram Panchayat President Facing Caste descrimination

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented