വെടിയൊച്ചകള്‍ അവളെ ഭയപ്പെടുത്തി, ഈ കുഞ്ഞുങ്ങളുടെ കണ്ണില്‍ യുദ്ധഭീതി മാത്രം


റഷ്യന്‍ അധിനിവേശം മുറുകുന്നതോടെ കുട്ടികളുടെ ഭാവിയെ കുറിച്ച് ആകുലപ്പെടുകയാണ് അമ്മമാര്‍.

Representative image/AFP

യുദ്ധം കുട്ടികള്‍ക്ക് മുന്നില്‍ തീര്‍ക്കുന്നത് ഭീകരമായ അനിശ്ചിതത്ത്വമാണ്. കളിച്ചു വളരേണ്ട പ്രായത്തില്‍ അധിനിവേശത്തിന്റെ അര്‍ത്ഥം പോലും മനസ്സിലാവാതെ യുദ്ധത്തിന്റെ എല്ലാ ക്രൂരതകളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. യുദ്ധമാണെന്നും അപകടം മുന്നിലുണ്ടെന്ന് പറഞ്ഞ് കൊടുക്കുമ്പോഴും കുഞ്ഞുങ്ങൾ നടക്കുന്നത് എന്തെന്ന് അറിയാതെ അന്തിച്ചു നില്‍ക്കുകയാണ്. റഷ്യന്‍ അധിനിവേശം മുറുകുന്നതോടെ കുട്ടികളുടെ ഭാവിയെ കുറിച്ച് ആകുലപ്പെടുകയാണ് അമ്മമാര്‍. യുക്രൈനിലെ ഡോനറ്റ്‌സ് നിവാസികള്‍ റഷ്യന്‍ കടന്നുകയറ്റത്തോടെ നാട് വിടുകയാണ്. അവശേഷിക്കുന്നവരാവട്ടെ മരണം മുന്നില്‍ കണ്ട് നിമിഷം എണ്ണുന്നവരും. തന്റെ മകള്‍ക്ക് മുന്നില്‍ യുദ്ധത്തിന്റെ ക്രൂര മുഖം മറച്ച് പിടിക്കാനായി കഷ്ടപ്പെടുകയാണ് ഇവിടെത്തെ അമ്മമാര്‍.

''കഴിഞ്ഞ രാത്രിയില്‍ ഷെല്ലാക്രമണം നടന്നപ്പോള്‍ ടിവി ഞാന്‍ ഉച്ചത്തില്‍ വെച്ചു. ഈ വെടിയൊച്ച ശബ്ദം അത്ര നേരമെങ്കിലും എന്റെ മകള്‍ കേള്‍ക്കാതിരിക്കട്ടെ", തന്റെ നിസ്സഹായതയെകുറിച്ച് പ്രദേശവാസിയായ ഒലേന പറഞ്ഞു.

"കഴിഞ്ഞയാഴ്ച്ച നിരവധി തവണ അടുത്തുള്ള ബാക്മുറ്റ് പ്രദേശത്ത് ഷെല്ലാക്രമണം നടന്നിരുന്നു. ഒരോ തവണയും അവള്‍ രാത്രി ഞെട്ടിയെഴുന്നേല്‍ക്കുകയായിരുന്നു. അവളാകെ ഭയന്നു പോയി. എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് മനസിലാവുന്നുണ്ടായിരുന്നില്ല'', ഒലേന ഭീതിയോടെ പറയുന്നു

ഡോനറ്റ്‌സയില്‍ അവശേഷിക്കുന്ന കുടുംബങ്ങളില്‍ ഒന്നാണ് ഒലേനയുടേത്. റഷ്യ ഇവിടെ അധിനിവേശം ശക്തമാക്കി കൊണ്ടിരിക്കുകയാണ്.''പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ നിന്ന് എങ്ങനെ പുറത്ത് വരുമെന്ന് പോലും എനിക്ക് അറിയില്ല. കുഞ്ഞിനെ സുരക്ഷിതമാക്കുന്നതാണ് നേരിടുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി'' ഒലേന കൂട്ടിചേര്‍ത്തു

യുദ്ധത്തോടെ കൊടിയ ദാരിദ്ര്യമാണ് ഇവര്‍ക്ക് മുന്നില്‍. കിട്ടുന്ന അവശ്യ വസ്തുക്കള്‍ മിച്ചം പിടിച്ച് ദിവസങ്ങള്‍ തള്ളനീക്കുകയാണ് ഇവര്‍.

''കുഞ്ഞുങ്ങള്‍ക്ക് ഇവിടെയൊരു ഭാവിയില്ല. ഇവിടെ ഇപ്പോഴും വെടിവെപ്പ് നടന്നുകൊണ്ടിരിക്കുയാണ് പ്രദേശവാസിയായ ലെന പറയുന്നു''. റഷ്യന്‍ സൈന്യം നിലയുറപ്പിച്ചതില്‍ നിന്ന് നാല് മൈല്‍ അപ്പുറമാണ് ഒലേനയുടെയും ലെനയുടെയും കുടുംബം താമസിക്കുന്നത്. ഡോനറ്റ്‌സയില്‍ ആളുകളെ മാറ്റാനാവുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്.

Content Highlights: remaining families in the Donetsk region Ukraine war crisis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented