ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിത്, വിവാഹ രജിസ്ട്രേഷന് മതം നോക്കേണ്ട-ഹെെക്കോടതി


മാതാപിതാക്കൾ രണ്ടുമതത്തിൽ ഉൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ല. വിവാഹം നടന്നതാണോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂവെന്ന് കോടതി

പ്രതീകാത്മക ചിത്രം | Photo-PTI

കൊച്ചി: 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി. സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

യുവതിയുടെ അമ്മ മുസ്‌ലിം ആയതിന്റെപേരിൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് നൽകിയ ഹർജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.എറണാകുളം ഉദയംപേരൂരിൽ താമസിക്കുന്ന പി.ആർ. ലാലൻ-ഐഷ ദമ്പതിമാരാണ് വിവാഹരജിസ്ട്രേഷന് മാര്യേജ് ഓഫീസറായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഇവരുടെ വിവാഹം 2001 ഡിസംബർ രണ്ടിന് കടവന്ത്രയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് ഹിന്ദു ആചാരപ്രകാരം നടന്നത്. എന്നാൽ, യുവതിയുടെ അമ്മ മുസ്‌ലിം ആയതിനാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവിലാണ് 2008-ൽ വിവാഹ രജിസ്ട്രേഷൻ ചട്ടം വരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ രണ്ടുമതത്തിൽ ഉൾപ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ല. വിവാഹം നടന്നതാണോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.

‘ജാതിഭേദം മതദ്വേഷം...’ എന്നുതുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ കവിതയും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകർപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും സർക്കുലർ പുറപ്പെടുവിക്കാനും നിർദേശിച്ചു.

ഹർജിക്കാരുടെ കാര്യത്തിൽ അപേക്ഷയും നിയമപ്രകാരമുള്ള പ്രസ്താവനയും പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം രജിസ്റ്റർചെയ്തുനൽകാനും നിർദേശിച്ചു.

Content Highlights: religion is not mandatory for marriage registration, Says hc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented