വിവാഹമോചനനിയമങ്ങളിൽ സമഗ്രമാറ്റത്തിന് കേന്ദ്രം, ലക്ഷ്യമിടുന്നത് രക്ഷിതാക്കളുടെ അർഥവത്തായ ഇടപെടൽ


പ്രകാശൻ പുതിയേട്ടി

Representative Image | Photo: Gettyimages.in

ന്യൂഡൽഹി: വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

നിയമകമ്മിഷന്റെ ശുപാർശകളിൽ മിക്കതും ഉൾപ്പെടുത്തി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ആലോചന.രക്ഷാകർത്തൃത്വത്തിലും സംരക്ഷണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ അവകാശം നൽകുക, കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഇരുവരുടെയും സാന്നിധ്യം ഒരുപോലെ ഉറപ്പാക്കുക, മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ പരിചരിക്കാൻ അവസരമൊരുക്കുക തുടങ്ങിയവാണ് ശുപാർശകൾ.

രണ്ടു രക്ഷാകർത്താക്കളുടെയും അർഥവത്തായ ഇടപെടൽ കുട്ടിക്കു ലഭ്യമാക്കുക എന്നതാണ് വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശുപാർശകൾ ഉൾപ്പെടുത്തിയ ബിൽ ലക്ഷ്യമാക്കുന്നത്. മാത്രവുമല്ല, കുട്ടിയുടെ സംരക്ഷണവും കരുതലും വികാസവും ഉറപ്പുവരുത്താൻ രക്ഷാകർത്താക്കൾ രണ്ടുപേരും അവരവരുടെ കടമയും ഉത്തരവാദിത്വവും ഒരുപോലെ ഉപയോഗിക്കുകയാണ് നിയമം മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഭേദഗതികൾ

1956-ലെ ഹിന്ദു രക്ഷാകർതൃത്വ നിയമപ്രകാരം വിവാഹമോചിതരാവുന്ന ദമ്പതിമാരുടെ ‘മൈനറായ മകന്റെയും അവിവാഹിതയായ മകളുടെയും രക്ഷാകർത്താവ് അച്ഛനും അതുകഴിഞ്ഞാൽ അമ്മയും’ ആണ്. പുതിയ നിയമത്തിൽ ഇത് ‘രക്ഷാകർത്താവ് അച്ഛനും അമ്മയും’ എന്നാക്കി മാറ്റും.

നിലവിലെ നിയമത്തിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കെന്നാണ്. കോടതി സംയുക്തസംരക്ഷണം അനുവദിച്ചില്ലെങ്കിൽമാത്രം അമ്മയ്ക്ക് എന്നാകും ഭേദഗതി.

1890-ലെ നിയമത്തിൽ കുട്ടിയുടെ സാഹചര്യം നോക്കി രക്ഷാകർത്തൃത്വം അനുവദിക്കണമെന്നാണുള്ളത്. ഇത് കുട്ടിയുടെ പരമമായ ക്ഷേമം കണക്കിലെടുത്ത് എന്നാക്കും.സംരക്ഷണം മാറ്റിനൽകാനുത്തരവിട്ടാൽ കുട്ടിയെ അറസ്റ്റുചെയ്ത് കൈമാറണമെന്ന ഭാഗവും മാറ്റും. 14 വയസ്സിനു മുകളിലാണെങ്കിൽ കുട്ടിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ പരിഗണിക്കണം.

കുട്ടിയുടെ സംയുക്ത സംരക്ഷണം

കുട്ടി ഓരോ രക്ഷാകർത്താവിനൊപ്പവും തുല്യസമയം ചെലവഴിക്കണം. അല്ലെങ്കിൽ സമയം കോടതി പ്രത്യേകമായി നിശ്ചയിക്കണം. നേരത്തേ രക്ഷാകർത്താവ് അച്ഛനും സംരക്ഷണം അമ്മയുമായിരുന്നപ്പോൾ ചെലവ് വഹിക്കേണ്ടിയിരുന്നത് അച്ഛനായിരുന്നു. ഇനിയിത് അമ്മയുടെകൂടി ഉത്തരവാദിത്വമാവും.

സംയുക്ത സംരക്ഷണത്തിനായി രക്ഷാകർത്താക്കൾക്ക് കോടതിയിൽ മുൻകൂട്ടി പദ്ധതി സമർപ്പിക്കാം.രക്ഷാകർത്തൃ പദ്ധതിയിൽ പിന്നീടു തർക്കമുണ്ടായാൽ കോടതി വ്യവഹാരമില്ലാതെ മധ്യസ്ഥതയാകാം. മധ്യസ്ഥതയുടെ യോഗ്യതകളും പുതിയ ഭേദഗതിയിലുണ്ട്.

കുട്ടിയെ ഒരു സ്ഥലത്തുനിന്നു മാറ്റുകയാണെങ്കിൽ 30 ദിവസംമുമ്പ് രണ്ടാം രക്ഷാകർത്താവിനെ അറിയിക്കണം. തർക്കമുണ്ടായാൽ കോടതിയെയോ മധ്യസ്ഥനെയോ ഇക്കാര്യം ബോധ്യപ്പെടുത്തണം

Content Highlights: Reformation of divorce laws


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented