പേരറിവാളന്റെ വഴിയേ..; രാജീവ് ഗാന്ധി വധക്കേസില്‍ ആറ് പ്രതികള്‍ക്കും മോചനം


പ്രശാന്ത്‌ കാനത്തൂർ

1. Perarivalan/Mathrubhumi archives 2. Nalini/PTI

തമിഴ്നാട് സർക്കാർ പലതവണ പച്ചക്കൊടി വീശിയിട്ടും രാജീവ്ഗാന്ധി വധക്കേസിലെ തടവുകാരുടെ മോചനം നീണ്ടത് ഈ വിഷയത്തിലെ ഗവർണറുടെ സമീപനം മറ്റൊന്നായതുകൊണ്ടാണ്. മോചനത്തിനുള്ള പരിശ്രമത്തിൽ പേരറിവാളനും നളിനിയും എന്നും മുന്നിലായിരുന്നു. പേരറിവാളനുവേണ്ടി അമ്മ അർപുതമ്മാളും രംഗത്തിറങ്ങി. സുപ്രീംകോടതി ഉത്തരവുപ്രകാരം ഈ വർഷം മേയ് 18-ന് പേരറിവാളൻ മോചിതനായി. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. അപൂർവമായി മാത്രമേ ഭരണഘടന നൽകുന്ന ഈ സാധ്യത കോടതി ഉപയോഗിക്കാറുള്ളൂ. അപ്പോഴും ബാക്കി ആറുപേരുടെ ശിക്ഷ തീർപ്പാകാതെ നിന്നു.

ജയിലിൽവെച്ചും 2021 ഡിസംബർ മുതൽ പരോളിൽ കഴിയുമ്പോഴും നളിനി മോചനത്തിനായി ശ്രമം തുടരുകയായിരുന്നു. മറ്റൊരു പ്രതി രവിചന്ദ്രനും അവർക്കൊപ്പം ചേർന്നു. ഇവരുടെ ഹർജികളിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി വിധി പറഞ്ഞത്; ആറു പ്രതികളെയും വിട്ടയയ്ക്കാൻ.ഗവർണറോട് കോടതി പറഞ്ഞത്

തമിഴ്നാട് സർക്കാർ അംഗീകരിച്ച മോചന ശുപാർശകളൊക്കെ വെച്ചുതാമസിപ്പിച്ച ഗവർണറെ പേരറിവാളന്റെ കേസ് പരിഗണിച്ചപ്പോൾത്തന്നെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണറുടെ അധികാരത്തിന് അതിരുണ്ടെന്ന ഓർമപ്പെടുത്തൽകൂടിയായിരുന്നു അത്.

തമിഴ്നാട് നിയമസഭ 2018 ഒക്ടോബർ ഒമ്പതിനാണ് പ്രമേയം പാസാക്കി ഗവർണർക്ക് അയച്ചത്. നിശ്ചിത സമയപരിധിക്കകം ഗവർണർ തീരുമാനമെടുക്കേണ്ടതായിരുന്നു. എന്നാൽ, 2021 ജനുവരി 25 വരെ ഫയൽ പിടിച്ചുവെച്ചു. അതിനുശേഷം തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കു കത്തയക്കുകയായിരുന്നു. സർക്കാരിന്റെ ശുപാർശ വെച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും രണ്ടരവർഷം വൈകിപ്പിച്ചശേഷം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ശരിയായില്ലെന്നും അന്ന് സുപ്രീംകോടതി പറഞ്ഞു.

സർക്കാർ ശുപാർശ നൽകിയാൽ ഗവർണർക്കുതന്നെ തീരുമാനമെടുക്കാമെന്നിരിക്കെ എന്തിനാണ് രാഷ്ട്രപതിക്കു വിട്ടതെന്നും ചോദിച്ചു.

ഗവർണർ സംസ്ഥാന സർക്കാരിന്റെ സംക്ഷിപ്തരൂപം മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച പരമോന്നത കോടതി ഗവർണറെ ന്യായീകരിച്ച കേന്ദ്രസർക്കാരിനെയും വിമർശിച്ചു. രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുന്നതിൽ സി.ബി.ഐ.യ്ക്ക് അതൃപ്തിയുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ഒടുവിൽ, സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചതോടെ നളിനിയും രവിചന്ദ്രനും അതേ വഴിയിലൂടെ നീങ്ങി.

ആദ്യം ഉത്തരവിട്ടത് ജയലളിത

ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസർക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ൽ ജയലളിത സർക്കാരാണ് ഏഴുപേരെ മോചിപ്പിക്കാൻ ആദ്യം ഉത്തരവിട്ടത്. എന്നാൽ, സുപ്രീംകോടതി ഇതു തടഞ്ഞു. പിന്നീട് പേരറിവാളൻ ഗവർണർക്കു ദയാഹർജി നൽകി. അതു പരിഗണിക്കാൻ ഗവർണർക്ക്‌ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇതിന്റെ പിൻബലത്തിലാണ് 2018-ൽ എടപ്പാടി പളനിസാമി സർക്കാർ ഏഴു തടവുകാരെയും മോചിപ്പിക്കാൻ മന്ത്രിസഭയിൽ തീരുമാനിച്ചതും ഗവർണറോടു ശുപാർശ ചെയ്തതും. ഡി.എം.കെ. സർക്കാർ അധികാരമേറ്റതോടെ പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം ശക്തമായി. ആരോഗ്യ കാരണങ്ങളാൽ പേരറിവാളന് 30 ദിവസം പരോൾ ലഭിച്ചതും അമ്മയുടെ ചികിത്സയ്ക്കായി നളിനിക്ക് ആറുമാസത്തിലേറെ പരോൾ അനുവദിച്ചും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടലുകൾകൊണ്ടാണ്.

കൊലക്കയറിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്

 • മേയ് 21: രാജീവ് ഗാന്ധി കൊല്ലപ്പെട്ടു
 • ജനുവരി 28: വിചാരണക്കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു
 • മേയ് 11: വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
 • ഏപ്രിൽ 19: കരുണാനിധി സർക്കാർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കാൻ ­ശുപാർശ ചെയ്തു. മറ്റ് മൂന്നുപേരുടെ ദയാഹർജി നിരസിച്ചു. ഗവർണർ തീരുമാനം ­അംഗീകരിച്ചു
 • ഏപ്രിൽ 26: ശ്രീഹരൻ, ശാന്തൻ, പേരറിവാളൻ എന്നിവർ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു
 • ഓഗസ്റ്റ് 12: കേന്ദ്രത്തിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതി ദയാഹർജി തള്ളി
 • ഓഗസ്റ്റ് 29: വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ജയലളിത നിയമസഭയിൽ അവതരിപ്പിച്ച് കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടു
 • ഫെബ്രുവരി 18: ദയാഹർജി തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ശ്രീഹരൻ, ­ശാന്തൻ, ­പേരറിവാളൻ എന്നിവരുടെ വധശിക്ഷ ­ജീവപര്യന്തമായി കുറച്ചു
 • മാർച്ച് 2: ഏഴു തടവുകാരെ മോചിപ്പിക്കാൻ ജയലളിത സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തെഴുതി
 • ഏപ്രിൽ 18: തമിഴ്നാട് സർക്കാരിന്റെ ­തീരുമാനം അംഗീകരിക്കാൻ കേന്ദ്ര ­ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു
 • സെപ്റ്റംബർ 9: ശിക്ഷിക്കപ്പെട്ട ഏഴു പേരെയും മോചിപ്പിക്കാൻ മുഖ്യമന്ത്രി ­എടപ്പാടി പളനിസാമി മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു
 • മേയ് 18: പേരറിവാളനെ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനനും സുപ്രീംകോടതിയെ സമീപിച്ചു

Content Highlights: Rajiv Gandhi assassination case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented