അങ്കണവാടിഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കണം -കേന്ദ്രം ശുപാർശ മന്ത്രിതലസമിതിയുടേത്


സ്വന്തം ലേഖിക

Photo: Special arrangement

ന്യൂഡൽഹി: സ്കൂളുകളിലും അങ്കണവാടികളിലും വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ പോഷകനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രിതല സമിതി ശുപാർശ ചെയ്തു. മാംസ്യസമ്പുഷ്ടമായ മുട്ട, പരിപ്പ്, പയർവർഗങ്ങൾ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ ചെറു പോഷകഘടകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നിലവിൽ 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചെലവ് അതത് സംസ്ഥാനങ്ങൾ വഹിക്കും. എല്ലാവിഭാഗം ഗുണഭോക്താക്കൾക്കും ആവശ്യമായ ചെറു പോഷകഘടകങ്ങളുടെ അളവും വിവിധ ഭക്ഷണപഥാർഥങ്ങളുടെ കിലോ കലോറി, മാംസ്യം എന്നിവയുടെ അളവും സമിതി ശുപാർശ ചെയ്തു. ലോവർ പ്രൈമറി ക്ലാസുകളിലെ ഒരു കുട്ടിക്ക് പാലും പഴങ്ങളും ഒഴികെ 9.6 രൂപയുടെ ഭക്ഷണം നൽകണം. അപ്പർ പ്രൈമറിയിൽ 12.1 രൂപയും ഒരു കുട്ടിക്ക് അനുവദിക്കണം. മുട്ട കഴിക്കാത്തവർക്ക് നിർദിഷ്ട അളവിന്റെ ഇരട്ടി ധാന്യങ്ങളും നൽകണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു.

ആറുമാസംമുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സംയോജിത ശിശുവികസന സേവന പദ്ധതിക്കു(ഐ.സി.ഡി.എസ്.)കീഴിലാണ് ഭക്ഷണം വിതരണംചെയ്യുന്നത്.

Content Highlights: Quality of Anganwadi food should be ensured

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented