കടല്‍ പേടിച്ച് കുടുംബങ്ങള്‍, ഒറ്റ വീടുപോലും ആവാതെ പുനര്‍ഗേഹം പദ്ധതി


ക്‌ളീറ്റസ് ചുങ്കത്ത് ചാവക്കാട്

പുനർഗേഹം പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയ ചാലിൽ നഫീസയുടെ കടലേറ്റഭീഷണി നേരിടുന്ന വീട്

കടലേറ്റഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ കടപ്പുറം വില്ലേജില്‍ ഒരു കുടുംബത്തിനുപോലും വീടായില്ല. ജില്ലയില്‍ ഇതുവരെ 215 കുടുംബങ്ങള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം മാറി. 2017ലാണ് കടപ്പുറത്ത് ഗുണഭോക്തൃ സര്‍വേ തുടങ്ങിയത്. ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. 29 പേരാണ് കടപ്പുറത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഭൂമിയുടെ വിലനിര്‍ണയവും തീരദേശ പരിപാലനനിയമത്തിലെ നിബന്ധനകളുമാണ് കടപ്പുറം വില്ലേജിന് വെല്ലുവിളി. സ്ഥലത്തിന് റവന്യൂ അധികൃതര്‍ ഇടുന്ന ന്യായവിലയും വിപണിവിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്നതാണ് രജിസ്‌ട്രേഷന് തടസ്സമാകുന്നത്. സര്‍ക്കാരിന്റെ ന്യായവിലയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഭൂവുടമകള്‍ തയ്യാറല്ല. ബാക്കി തുക ഗുണഭോക്താവ് കൈയില്‍നിന്നെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെങ്കിലും ഗുണഭോക്താക്കള്‍ അതിന് തയ്യാറല്ല. ഭൂമിയുടെ ന്യായവില ഉയര്‍ത്തണമെന്നാണ് ഗുണഭോക്താക്കളുടെ നിലപാട്.

കടലേറ്റം രൂക്ഷമായ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കരയുടെ വീതി അരക്കിലോമീറ്ററില്‍ താഴെയാണ്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് കായലുമാണ്. തീരദേശ പരിപാലനനിയമത്തിലെ ദൂരപരിധി കൃത്യമായി നടപ്പാക്കിയാല്‍ പ്രദേശത്ത് അധികമാര്‍ക്കും വീടുവെയ്ക്കാനാകാത്ത സ്ഥിതിയുണ്ടാക്കും.

കടല്‍ പേടിച്ച് കുടുംബങ്ങള്‍

ഭീതിയോടെ കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട് കടപ്പുറത്ത്. മുനയ്ക്കകടവ് അഴിമുഖം വാര്‍ഡില്‍ കടലിനോടു ചേര്‍ന്ന ടെറസ് വീട് ഉപേക്ഷിച്ച് പുതിയങ്ങാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചാലില്‍ നഫീസയുടെ കുടുംബം ഉദാഹരണമാണ്. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയത്.

അഴിമുഖം വാര്‍ഡില്‍ത്തന്നെ പൊള്ളക്കായി അഷ്‌റഫിന്റെ കുടുംബം വീടുവെയ്ക്കാന്‍ മൂന്നോ നാലോ സ്ഥലം കണ്ടെത്തി. തീരദേശ നിയമത്തിന്റെ പ്രശ്‌നം പറഞ്ഞ് എവിടെയും അനുമതി ലഭിച്ചില്ല. കടലേറ്റസമയത്ത് പ്രായമായ മാതാവിനെയും കൂട്ടി ബന്ധുവീടുകളിലേക്ക് മാറേണ്ട സ്ഥിതിയാണ് അഷ്‌റഫിന്.

കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കാത്ത നിലയില്‍ പുനര്‍ഗേഹം പദ്ധതിക്കായി സ്ഥലം വാങ്ങുന്നതിനുള്ള സൗകര്യം ഉദ്യോഗസ്ഥര്‍ ഒരുക്കണമെന്ന് പഞ്ചായത്തംഗം സമീറ ഷെരീഫ് പറഞ്ഞു.

ചൊവ്വാഴ്ച പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതരും ഫിഷറീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നു. ചെറിയരീതിയിലുള്ള സാങ്കേതികതടസ്സങ്ങള്‍ നീക്കി പദ്ധതിയുടെ വേഗം കൂട്ടണമെന്ന് എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. തീരദേശപരിപാലന നിയമത്തില്‍ ഇളവുചെയ്യാന്‍ കഴിയില്ലെന്ന് എം.എല്‍.എ.യും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളെ അറിയിച്ചു.

മൂന്നുപേരുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞെന്ന് ഫിഷറീസ് വകുപ്പ്
കടപ്പുറത്ത് പുനര്‍ഗേഹം പദ്ധതിപ്രകാരം നിലവില്‍ മൂന്നുപേരുടെ ഭൂ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായി ബന്ധപ്പെട്ട ഫിഷറീസ് അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ വീടുപണി തുടങ്ങുകയും ചെയ്തു. ആറുപേരുടെ ഭൂമി വിലനിര്‍ണയത്തിന് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Punergeham Project

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented