മുൻഗണനാ കാർഡിന് ഗോതമ്പും അരിയും കുറഞ്ഞു; റേഷൻകടകളിൽ പ്രതിഷേധം


പ്രതീകാത്മകചിത്രം| Photo: Mathrubhumi

പാലക്കാട്: മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ (എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) കാർഡുടമകൾക്ക് സെപ്റ്റംബറിലെ റേഷൻവിഹിതം മുഴുവനായി ലഭിക്കാതായതോടെ റേഷൻകടകളിൽ കാർഡുടമകളുടെ പ്രതിഷേധം. റേഷനരി, ഗോതമ്പ് എന്നിവയുടെ വിതരണം കുറഞ്ഞതാണ് പ്രതിഷേധത്തിന്‌ കാരണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പി.എം.ജി.കെ.എ.വൈ.) പദ്ധതിപ്രകാരമാണ് മുൻഗണനാവിഭാഗങ്ങൾക്കുള്ള അരിയും ഗോതമ്പും നൽകിവരുന്നത്. ഈ വിഹിതത്തിൽ സെപ്റ്റംബറിലുണ്ടായ കുറവ് കാരണമാണ് വിതരണംചെയ്യുന്ന ധാന്യത്തിന്റെ അളവ് കുറച്ചതെന്ന് പൊതുവിതരണവകുപ്പ് അധികൃതർ പറയുന്നു. അലോട്ട്മെന്റ് കുറഞ്ഞതോടെ റേഷൻകടകളിൽ സ്റ്റോക്ക് കുറഞ്ഞു.

ഇതോടെ, മുൻഗണനാവിഭാഗത്തിന് നൽകുന്ന ധാന്യത്തിന്റെ അളവ് കുറക്കേണ്ടി വന്നതായി വ്യാപാരികൾ പറയുന്നു. 50 മുതൽ 60 വരെ ശതമാനം ധാന്യംമാത്രമാണ് കാർഡുടമകൾക്ക് ഭൂരിഭാഗം റേഷൻകടകളിലും നൽകിവരുന്നത്. ധാന്യം മുഴുവനും ലഭിക്കണമെന്നാവശ്യപ്പെടുന്ന കാർഡുടമകളോട് ബാക്കി ധാന്യം എന്നുനൽകുമെന്ന്‌ പറയാനാവാതെ വ്യാപാരികൾ കുഴങ്ങുകയാണ്.

ഗോതമ്പ് വിഹിതം നിർത്തിയതോടെവന്ന കുറവിനുപകരമായി തുല്യ അളവിൽ അരി നൽകണമെന്ന വ്യവസ്ഥയും പല ജില്ലകളിലും പാലിക്കപ്പെടുന്നില്ലെന്ന്‌ പരാതിയുണ്ട്. 2021-ലെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം മുൻഗണനാ വിഭാഗത്തിന് ധാന്യം ലഭിച്ചില്ലെങ്കിൽ കാരണക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കാനും ഭക്ഷ്യ അലവൻസ് ഈടാക്കാനും വ്യവസ്ഥയുണ്ട്.

വിഹിതം കുറച്ചതിനെക്കുറിച്ച് കാർഡുടമകളോട്‌ വിശദീകരിക്കാൻ പൊതുവിതരണ വകുപ്പ് തയ്യാറാകണമെന്നാവശ്യപ്പെട്ട് വ്യാപാരിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശിവദാസ് വേലിക്കാട് പൊതുവിതരണ കമ്മിഷണർക്ക് നിവേദനംനൽകി.

Content Highlights: Protests at ration shops kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented