രഹസ്യമായോ പരസ്യമായോ ആവട്ടെ, സ്ത്രീകളെ അസഭ്യം പറയുന്നത് ക്രിമിനല്‍ കുറ്റം


പ്രതീകാത്മക ചിത്രം | Canva

ചെന്നൈ: സ്ത്രീകളെ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത് പരസ്യമായിട്ടല്ലെങ്കിലും ക്രിമിനൽ കുറ്റം തന്നെയാണെന്ന് മദ്രാസ് ഹൈക്കോടതി. വീടിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞയാൾ സമർപ്പിച്ച ഹർജി തള്ളിയ ജസ്റ്റിസ് ആർ.എൻ. മഞ്ജുള വീട്ടുവളപ്പിനുള്ളിലെ സംഭവമാണെങ്കിലും കുറ്റമാണെന്ന് വ്യക്തമാക്കി. ഹർജി തള്ളിയെങ്കിലും ഹർജിക്കാരന് തന്റെ ഭാഗത്തെ ന്യായങ്ങൾ വിചാരണക്കോടതിയെ ബോധിപ്പിക്കാമെന്നും ജസ്റ്റിസ് മഞ്ജുള പറഞ്ഞു. കിൽപ്പോക്കിൽ താമസിക്കുന്ന ശിവരാമകൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

അയൽവീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു ശിവരാമകൃഷ്ണൻ ബൈക്ക് പാർക്ക് ചെയ്തത്. അയൽവാസികളായ സ്ത്രീകൾ ബൈക്ക് നീക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് കിൽപ്പോക്ക് പോലീസ് കേസെടുത്തു.



പൊതുസ്ഥലത്തല്ല സംഭവം നടന്നതെന്നതിനാൽ തനിക്കെതിരേയുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവരാമകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. വീടിന് മുന്നിലുള്ള നടപ്പാതയിലാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഥവാ അസഭ്യം പറഞ്ഞത് പരസ്യമായിട്ടല്ലായിരുന്നുവെങ്കിലും ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കി.

Content Highlights: Profanity against women is a criminal offence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented