ശമ്പളമില്ല, ബോണസും; ഗൂഡല്ലൂരിൽ സമരത്തിനിറങ്ങി തോട്ടം തൊഴിലാളികള്‍


സിൽവർ ക്ലൗഡ് തേയിലത്തോട്ടം തൊഴിലാളികൾ ധർണനടത്തുന്നു

ഗൂഡല്ലൂർ: ദീപാവലിയാഘോഷത്തിന് നാടൊരുങ്ങുമ്പോഴും തങ്ങളുടെ പട്ടിണിമാറ്റാൻ കുടിശ്ശികയുള്ള കൂലിക്കുവേണ്ടി സമരം നടത്തുകയാണ് തോട്ടംതൊഴിലാളികൾ.കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് തോട്ടംതൊഴിലാളികൾ ഗൂഡല്ലൂരിൽ നടത്തുന്ന സമരം പലയിടങ്ങളിൽ ഒരാഴ്ചയായി നടക്കുകയാണ്. സ്വകാര്യ തേയിലത്തോട്ടങ്ങളിൽ സ്ഥിരം തൊഴിലാളികളും താത്കാലിക തൊഴിലാളികളും ധാരാളമായി ജോലിചെയ്യുന്നുണ്ട്. ഇവർക്ക് മൂന്നുമാസത്തെ ശമ്പളം നൽകിയിട്ടില്ലെന്ന് പറയുന്നു. ദീപാവലിക്ക്‌ ബോണസും മൂന്നുവർഷമായി നൽകുന്നില്ലെന്നാണ് പലയിടങ്ങളിലും മാനേജ്‌മെന്റിനെതിരേയുള്ള ആക്ഷേപം. കുടിശ്ശികയായ ശമ്പളവും ബോണസും നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഈസാഹചര്യത്തിൽ മൂന്നുമാസമായി നൽകാത്ത കുടിശ്ശികശമ്പളവും ബോണസും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സിൽവർ ക്ലൗഡ് തോട്ടംതൊഴിലാളികൾ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ പണിമുടക്കി. മാനേജ്‌മെന്റിന്റെ സിൽവർ ക്ലൗഡിലുള്ള വീട്‌ ഉപരോധിച്ച തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നു.-എ.ഐ.ടി.യു.സി. നേതാക്കളായ എ. മുഹമ്മദ്ഗനി, എ.എം. ഗുണശേഖരൻ, ആർ. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളുടെ സമരം.

സമരം നടക്കുന്നതറിഞ്ഞ് ഗൂഡല്ലൂർ സബ് ഇൻസ്പെക്ടർ പി. പൂരാജന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന്, തഹസിൽദാർ സിദ്ധരാജും ട്രേഡ് യൂണിയൻ ഭാരവാഹികളും എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത ത്രികക്ഷി ചർച്ചയെത്തുടർന്ന് പണാനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് തോട്ടം മാനേജ്‌മെന്റ് ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്കുള്ള ഒരുവർഷത്തെ ബോണസ് മാനേജ്‌മെന്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ നൽകിത്തുടങ്ങി.

2019-20-ലെ ബോണസാണ് നൽകിയത്. തൊഴിലാളികൾക്ക് അടിസ്ഥാനശമ്പളത്തിന്റെ 8.33 ശതമാനമാണ് ഉത്സവബോണസ് കിട്ടിയത്. 7500 രൂപയോളം കിട്ടും.

ഉടൻ പ്രശ്നപരിഹാരംവേണം

അടിസ്ഥാനശമ്പളത്തിന്റെ നാമമാത്രമായ തുകയാണ് ബോണസായി തൊഴിലാളിക്ക്‌ ലഭിക്കേണ്ടത്. തോട്ടംതൊഴിലാളികൾക്ക് പലയിടങ്ങളിലും ബോണസ് ലഭിക്കാത്ത അവസ്ഥയിലായിരുന്നു. സമരത്തിന്റെ ഭാഗമായി ഒരുവർഷത്തെ ബോണസ് മാത്രമാണ് മാനേജ്‌മെന്റ് നൽകിയത്. കുടിശ്ശിക ഉടൻ വിതരണംചെയ്യണം. സാവകാശം നൽകാമെങ്കിലും അനന്തമായി നീണ്ടുപോകുന്നത് പ്രതിസന്ധിക്കിടയാക്കും. ഉടൻ പ്രശ്നപരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ സമരത്തിന് വീണ്ടും തയ്യാറാകും.

എ. മുഹമ്മദ് ഗനി,

ജില്ലാസെക്രട്ടറി, പ്ലാന്റേഷൻ ലേബേഴ്‌സ് അസോസിയേഷൻ (എ.ഐ.ടി.യു.സി.)

Content Highlights: Plantation workers go on strike in Gudalur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented