ബട്ടലപെമന്‍മരുവിലെ പിംഗലി വെങ്കയ്യ ദേശീയപതാകയുടെ രൂപകല്പന ചെയതപ്പോള്‍


pingali venkayya

ദേശീയപതാക രൂപകല്പനചെയ്ത സ്വാതന്ത്ര്യസമരസേനാനി പിംഗലി വെങ്കയ്യയുടെ 146ാം ജയന്തിയാണ് ചൊവ്വാഴ്ച. ആന്ധ്രയിലെ ബട്ടലപെനുമരുവില്‍ ജനിച്ച് കേംബ്രിജില്‍ പഠനം പൂര്‍ത്തിയാക്കി റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം 1916ല്‍ ഇന്ത്യന്‍ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് 30 രൂപകല്പനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1918നും 1921നും ഇടയിലെ എല്ലാ കോണ്‍ഗ്രസ് സെഷനുകളിലും അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചു. 1921ല്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പിംഗലി വെങ്കയ്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ മാതൃക മഹാത്മാഗാന്ധി അംഗീകരിച്ചു.

ആദ്യ മാതൃക

രാജ്യത്ത് കൂടുതലായി ഉള്ള രണ്ടുമതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടുനിറങ്ങളും മറ്റ് എല്ലാ മതങ്ങള്‍ക്കായി ഒരു നിറവുമായിരുന്നു ആദ്യ ത്രിവര്‍ണപതാക.

ചര്‍ക്കയില്‍നിന്ന് ചക്രത്തിലേക്ക്

1921 ഏപ്രിലില്‍ വിദ്യാഭ്യാസ വിചക്ഷണനും ആര്യസമാജ നേതാവുമായിരുന്ന ലാല ഹന്‍സ്‌രാജാണ് പതാകയില്‍ ചര്‍ക്കയുടെ ഡിസൈന്‍ നിര്‍ദേശിച്ചത്. 1931ല്‍ വെള്ള നടുവിലാക്കി കുങ്കുമനിറം മുകളിലും പച്ച താഴേയുമായി ഭേദഗതി ചെയ്തു. സ്വരാജ് ഫ്‌ളാഗ് എന്ന് പേരുംനല്‍കി. 1947 ജൂലായ് 14ന് അശോകചക്രം ഉള്‍പ്പെടുത്തി പതാക വീണ്ടും ഭേദഗതി ചെയ്തു. ഖാദിയും പട്ടും ചേര്‍ന്ന തുണിയില്‍ പതാക തയ്യാറാക്കണമെന്നും തീരുമാനമായി.

തയ്യാറാക്കേണ്ടത്

ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന പതാകകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള അളവുകളുടെ അനുപാതം മില്ലീ മീറ്ററില്‍ (നീളം:വീതി). 6300:4200, 3600:2400, 2700:1800, 1800:1200, 1350:900, 900:600, 450:300, 225:150, 150:100.

നിറങ്ങള്‍

മൂന്നു നിറങ്ങള്‍ക്കും ഒരേ നീളവും വീതിയുമായിരിക്കണം. മുകളില്‍ കുങ്കുമനിറംന്യായത്തെയും ധീരതയെയും കാണിക്കുന്നു. നടുക്ക് വെള്ളനിറംസമാധാനത്തെ കാണിക്കുന്നു. വെള്ളയില്‍ കടുംനീല നിറത്തില്‍ 24 ആരക്കാലുകളോടെ അശോകചക്രം. താഴെ പച്ച നിറംസമൃദ്ധിയെയും വിശ്വാസത്തെയും സൂചിപ്പിക്കുന്നു.

Content Highlights: Pingali Venkayya designer of Indian national flag

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented