പ്രതീകാത്മക ദൃശ്യം | Getty image
നാല് വര്‍ഷമായി നീണ്ടു നില്ക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും പന്നികളെ ജീവനോടെ പുഴുങ്ങുന്നത് തുടരുകയാണ് ഡച്ച് അറവ് ശാലകള്‍. ഡച്ച് ഫുഡ് കണ്സ്യമുര് പ്രൊഡക്ട് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം നെതര്‍ലാന്‍ഡ് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പന്നികളോടുള്ള ക്രൂരതയുടെ ചിത്രം വെളിവാകുന്നത്. 18 മാസത്തിനിടെ പന്നികളെ ജീവനോടെ പുഴുങ്ങുന്ന പ്രാകൃത പരിപാടി ആറ് തവണ ഫുഡ് ഇന്‍സ്പെക്ടര്‍ നേരിട്ടു കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍.
2018നും 2019നും ഇടയിലുള്ള റിപ്പോര്‍ട്ടാണിത്. പല കേസുകളിലും പന്നികളെ പുഴുങ്ങുന്നതിനു മുമ്പ് കൊല്ലുകയോ മരണം ഉറപ്പു വരുത്തുകയോ ചെയ്തില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല പല പന്നികളും തീവ്രമായ വേദന സഹിച്ചാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അറവു ശാലകളിൽ പലതും പന്നികള്‍ ബോധം കെട്ടുവെന്ന് ഉറപ്പു വരുത്താതെ ബോധം മറയാതെയാണ് കൊന്നതെന്നും റിപ്പോര്‍ട്ടില്‍ ഇൻസ്പെക്ടർ പറയുന്നു.

' ഒരു പന്നിയെ ഏകദേശം 60 ഡിഗ്രി ചൂടുവെള്ളത്തിലുള്ള ഹാച്ചറി ടാങ്കിലേക്ക് ഇറക്കിവെച്ച ശേഷം അത് മുങ്ങിത്താഴുന്നത് ഞാന്‍ കണ്ടു. ടാങ്കിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകുമ്പോള്‍ ആ മൃഗം വല്ലാതെ വെപ്രാളപ്പെടുകയായിരുന്നു. പിന്നീട് ചത്തെന്ന് ഉറപ്പുവരുത്താത്ത ജീവനുള്ള പല പന്നികളെയും അവര്‍ ചൂടുവെള്ളത്തിലേക്കിട്ടു. ഒട്ടേറെ പന്നികള്‍ കൈകാലിട്ടടിക്കുന്നത് ഞാന്‍ കണ്ടു, റിപ്പോര്‍ട്ടില്‍ ഫുഡ് ഇന്‍സ്പെക്ടര്‍ എഴുതി.
മാംസം സൂക്ഷിക്കുന്ന തണുത്ത പെട്ടിയില്‍ വരെ ജീവനോടെ പന്നിയെ കണ്ടതായും ഫുഡ് ഇന്‍സ്പെക്ടര്‍ റിപ്പോർട്ട് ചെയ്യുന്നു.
പന്നിമാംസങ്ങള്ക്കിടയില് ജീവനുള്ള പന്നികളെ കൊണ്ടിട്ടതും, വായു പോലും കടക്കാത്ത മാംസം സൂക്ഷിക്കുന്ന പെട്ടിയില്‍ പന്നികളെ അലക്ഷ്യമായി ഇടുന്നതും വരെ കണ്ടതായി ഫുഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിലുണ്ട്. നെതര്‍ലന്‍ഡ്സിലെ വലിയ 21 അറവുശാലകള്‍ക്ക് സ്ഥിരമായി ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ട്. ചെറിയ അറവുശാലകളില്‍ ഇടക്കിടെ മാത്രമേ പരിശോധന നടക്കാറുള്ളൂ. അതിനാല്‍ തന്നെ ഇവിടെയെല്ലാം നിയമലംഘനങ്ങള്‍ നടക്കാന്‍ സാധ്യതയേറെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Pigs cooked alive at slaughterhouses, meat house, slaughter houses, social, Mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..