ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ്. പെൻഷൻ ,വിധികാത്ത് പെൻഷൻകാർ


ഷൈൻ മോഹൻ

Photo-PTI

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ്. പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധിക്കായിക്കാത്ത് രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാർ.

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ആറുദിവസം സുദീർഘമായി വാദംകേട്ടശേഷം ഓഗസ്റ്റ് 11-നാണ് ഇ.പി.എസ്. പെൻഷൻ കേസ് വിധിപറയാൻ മാറ്റിയത്. പിന്നീട് ചീഫ് ജസ്റ്റിസായ ലളിത്, നവംബർ എട്ടിന് വിരമിക്കുന്നതിനാൽ അതിനുമുമ്പായി പെൻഷൻ കേസിൽ വിധിവരുമെന്നാണ് കരുതുന്നത്. ചീഫ് ജസ്റ്റിസ് ലളിതിന് വിരമിക്കാൻ മൂന്നാഴ്ചകൂടിയുണ്ടെങ്കിലും അതിനിടെ ദീപാവലി, ഗുരുനാനാക് ജയന്തി അവധികൾ വരുന്നതിനാൽ ഇനി 11 പ്രവൃത്തിദിവസങ്ങൾ മാത്രമേ ലഭിക്കൂ. അതിനുള്ളിൽ പി.എഫ്. കേസിന്റെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം, മറ്റൊരു ബെഞ്ച് ഈ കേസ് തുടക്കംമുതൽ കേൾക്കേണ്ടിവരും.ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. പെൻഷൻകാരുടെ ഒട്ടേറെ സംഘടനകളും കേസിൽ കക്ഷിചേർന്നിരുന്നു. പി.എഫി.ൽനിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചതാണ് ഹൈക്കോടതി 2018 ഒക്ടോബറിൽ എടുത്തുകളഞ്ഞത്.

ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവർക്ക് യഥാർഥശമ്പളത്തിന് ആനുപാതികമായ തുകതന്നെ പെൻഷൻ ഫണ്ടിലേക്ക് മാറ്റിക്കൊണ്ട് ഉയർന്ന പെൻഷൻ വാങ്ങാൻ അവസരമായി. ഇതിനെതിരേ കേന്ദ്രവും ഇ.പി.എഫ്.ഒ.യും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Content Highlights: PF Pension Case Supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented