Image: Govt LP school Ooruttambalam facebook community group
മാറനല്ലൂർ: പഞ്ചമിയുടെ ഓർമകൾ ഊരൂട്ടമ്പലത്ത് ആഘോഷമായി. നവോത്ഥാനചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പഞ്ചമി എന്ന പെൺകുട്ടിക്ക് 1914-ൽ മേലാളന്മാർ സ്കൂളിൽ പഠിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് അയ്യങ്കാളിയെത്തി കുട്ടിയെ സ്കൂളിൽ പഠിക്കാനിരുത്തിയതും തുടർന്നുണ്ടായ കണ്ടല ലഹളയുമാണ് ഊരൂട്ടമ്പലം സ്കൂളുമായി ബന്ധപ്പെട്ട് ചരിത്രങ്ങളിൽ ഓർമപ്പെടുത്തുന്നത്.
ഈ ഓർമകൾ നിലനിർത്തിയാണ് ഗവ. യു.പി., എൽ.പി. സ്കൂളുകൾക്ക് അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ എന്ന് പുനർനാമകരണം ചെയ്തതും പുതുതായി കെട്ടിടങ്ങൾ നിർമിച്ചതും.
സ്കൂളിന്റെ പേര് പുനർനാമകരണം ചെയ്തതിന്റെ പ്രഖ്യാപനവും പുതുതായി നിർമിച്ച കെട്ടിടങ്ങളുടെയും ഉദ്ഘാടനവുമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. സ്കൂളിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് 29 മുതൽതന്നെ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിരുന്നു.
കുട്ടികളുടെ കലാപരിപാടികൾ, സെമിനാറുകൾ, എക്സിബിഷൻ തുടങ്ങി കുട്ടികളുടെ വിവിധ മത്സരങ്ങൾ എന്നിവയും ആഘോഷത്തിനോടനുബന്ധിച്ച് നടന്നിരുന്നു. കനത്ത മഴയിലും വലിയ ജനക്കൂട്ടമാണ് ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യംവഹിച്ചത്.
സ്കൂൾ പ്രവേശനകവാടത്തിനുമുന്നിൽ ഒരുക്കിയിരിക്കുന്ന വില്ലുവണ്ടിയും അയ്യങ്കാളിയുടെയും പഞ്ചമിയുടെയും പ്രതിമകൾക്കു മുന്നിൽനിന്ന് ചിത്രങ്ങൾ എടുക്കുന്നതിനും ഉദ്ഘാടനച്ചടങ്ങിനെത്തിയവർ മറന്നില്ല.
Content Highlights: Panjami smarka school thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..