പാലക്കുഴ പഞ്ചായത്തിൽ മെനുസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം
ആര്‍ത്തവശുചിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്ന കാലത്ത് പുരോഗമനപരമായ മാതൃകയാവുകയാണ് എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്ത്. പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി വിജയകരമായി നടപ്പാക്കുകയാണ് ഇവര്‍. കുടുംബശ്രീ മുഖാന്തരം 100 സ്ത്രീകള്‍ക്കാണ് പഞ്ചായത്ത് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയതത്. ഘട്ടങ്ങളായി പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകളിലേക്കും എത്തിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി.
സാധാരണക്കാരായ സ്ത്രീകള്‍ താമസിക്കുന്ന ഗ്രാമപ്രദേശമാണിത്. സാമ്പത്തികമായും ആരോഗ്യപരമായും അവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായാണ് ഈ പദ്ധതിയെ കാണുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ പറയുന്നു. ഒരു കുടുംബത്തിന് ഏകദേശം ഒരു മാസം 350 രൂപയോളം സാനിറ്ററി പാഡുകള്‍ വാങ്ങാനായി ചിലവഴിക്കേണ്ടി വരും. കപ്പുകള്‍ വര്‍ഷങ്ങളോളം വൃത്തിയാക്കി സൂക്ഷിക്കാനും പറ്റും. സാനിറ്ററി പാഡുകള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ തള്ളിക്കളയാന്‍ പറ്റില്ല. വളരെ ഗൗരവത്തോടെയാണ് പഞ്ചായത്ത് മാലിന്യപ്രശ്‌നത്തെ കാണുന്നത് ജയ കൂട്ടിച്ചേര്‍ത്തു.

പാലക്കുഴ കുടുംബശ്രീ കേന്ദ്രവും, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും ചേര്‍ന്നാണ് പഞ്ചാത്ത് ഈ പ്രോജക്റ്റ് നടപ്പാക്കിയത്. 2022- 23 വര്‍ഷത്തേക്ക് 26000 രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത് തുടക്കം മാത്രമാണെന്നും പദ്ധതിയുടെ അനന്ത സാധ്യകള്‍ മനസിലാക്കുകയാണെന്നും പഞ്ചായത്ത് അറിയിച്ചു.
ഇത്തരമൊരു പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുവെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പങ്കാളിത്തവും ഉണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു
.jpeg?$p=daa0d5e&&q=0.8)
പഞ്ചായത്തിലെ സ്ത്രീകള്‍ പരമാവധി ഈ മാറ്റത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് ജയ പറയുന്നു. ഇതൊരു ഗ്രാമ പ്രദേശമാണ് പഴയ ആള്‍ക്കാര്‍ക്കൊന്നും ഇപ്പോഴും മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് വലിയ അറിവില്ല. അവര്‍ക്കിത് അപകടം പിടിച്ച് എന്തോ ആണ്. മിക്കവരും പരമ്പരാഗത രീതികള്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നു. അവര്‍ക്ക് വേണ്ട രീതിയില്‍ ബോധവത്കരണം നല്‍കുകയെന്നതും ഈ പ്രോജക്റ്റിന്റെ ഭാഗമാണ്. പെട്ടെന്നൊരു മാറ്റം ഉണ്ടാവില്ല എന്നാല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങളുണ്ടാക്കും.വീടുകള്‍ തോറുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ജയ പറയുന്നു.
ഇതുവരെ പോസിറ്റീവ് അഭിപ്രായങ്ങളാണ് പദ്ധതിക്ക് ലഭിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിപ്ലവത്തെ വളരെ പോസ്റ്റീവായിട്ടാണ് ആദ്യം മുതല്‍ ഞാന്‍ കണ്ടിരുന്നത്. ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളുമില്ലെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതിയതിനാല്‍ പേടിക്കേണ്ട ആവശ്യമില്ലലോ. പദ്ധതി പൂര്‍ണ്ണമായി വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഇനിയും ഇത്തരം നൂതന
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് ജയ പറയുന്നു
Content Highlights: Palakuzha panchayath menstrual cup project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..