പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 122 കുട്ടികളെ താനെയില്‍ കണ്ടെത്തി


ചെറിയതോതില്‍ പോഷകാഹാരക്കുറവനുഭവിക്കുന്ന ആയിരത്തഞ്ഞൂറിലേറെ കുട്ടികളെയും കണ്ടെത്തി.

പ്രതീകാത്മക ചിത്രം | Photo-By DFID - UK Department for International Development - Flickr: A malnourished child in an MSF treatment tent in Dolo Ado, CC BY 2.0, https://commons.wikimedia.org/w/index.php?curid=16101616

താനെ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ താനെ ജില്ലയില്‍ കടുത്ത പോഷകാഹാരക്കുറവനുഭവിക്കുന്ന 122 കുട്ടികളെ കണ്ടെത്തി. ചെറിയതോതില്‍ പോഷകാഹാരക്കുറവനുഭവിക്കുന്ന ആയിരത്തഞ്ഞൂറിലേറെ കുട്ടികളെയും കണ്ടെത്തി. താനെ ജില്ലയിലെ ഷഹാപൂര്‍, മുര്‍ബാദ്, ഡോള്‍ഖാമ്പ് തുടങ്ങിയ പല ഗ്രാമീണ ഭാഗങ്ങളിലെയും താമസക്കാരില്‍ കൂടുതലും ആദിവാസികളാണ്. നിത്യവൃത്തിക്ക് വകയില്ലാത്ത ഇവരുടെ കുട്ടികളിലാണ് സംരക്ഷണത്തിലെ അശ്രദ്ധയും കടുത്ത ദാരിദ്ര്യവും കാരണം അനാരോഗ്യത്തോടൊപ്പം പോഷകാഹാരക്കുറവും കാണപ്പെടുന്നത്.

ഇതിനെ നേരിടാന്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ വഴി നൂറുശതമാനം പോഷകാഹാരക്കുറവും പരിഹരിക്കാന്‍ കഴിയുമെന്ന് സ്ത്രീ ശിശുക്ഷേമവിഭാഗം അവകാശപ്പെട്ടു.

കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പാല്‍, പ്രോട്ടീന്‍ പൊടി, മുട്ട, പഴങ്ങള്‍, കപ്പലണ്ടി തുടങ്ങിയ ആഹാരപദാര്‍ഥങ്ങളും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി ലോഹാംശമുള്ള ഗുളികകളും വിതരണം ചെയ്യുന്നത് ഈ പദ്ധതികളുടെ പ്രധാനഭാഗമാണ്.

കൂടാതെ ഓരോ മാസവും അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ തൂക്കം പരിശോധിക്കുകയും തൂക്കത്തില്‍ കുറവുകണ്ടാല്‍ അവര്‍ക്കുവേണ്ട പോഷകാഹാരങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. ഈ പദ്ധതികളിലൂടെ 2019-20 ല്‍ 98.60 ശതമാനം കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവും നൂറുശതമാനം കുട്ടികളിലെ ചെറിയതോതിലുള്ള പോഷകാഹാരക്കുറവും പരിഹരിക്കാന്‍ കഴിഞ്ഞു. 2020-21 ല്‍ ഈ കണക്ക് യഥാക്രമം 99.02, 99.13 എന്ന നിരക്കിലായിരുന്നുവെന്നും സ്ത്രീ ശിശുക്ഷേമവിഭാഗം വ്യക്തമാക്കി. .

Content Highlights: over 122 children's have been affected by malnutrition in Thane

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented