.
ധാക്ക: ലോക ജനസംഖ്യയിൽ നൂറുകോടിയിലേറെപ്പേർ അഥവാ എട്ടിലൊരാൾ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).
അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെ വരും. കോടിക്കണക്കിനാളുകൾക്കുപറയാൻ ഒരു രാജ്യമില്ലെന്നും ഡബ്ള്യു.എച്ച്.ഒ. പറയുന്നു. കാലാവസ്ഥാവ്യതിയാനം, വർധിക്കുന്ന അസമത്വം, സംഘർഷങ്ങൾ, മനുഷ്യക്കടത്ത്, ജനസംഖ്യപ്പെരുപ്പം എന്നിവയാണ് കുടിയേറ്റക്കാരുടെ എണ്ണംകൂടാനുള്ള പ്രധാന കാരണങ്ങൾ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന ഗ്ലോബൽ സ്കൂൾ ഓൺ റെഫ്യൂജി ആൻഡ് മൈഗ്രന്റ് ഹെൽത്തിന്റെ മൂന്നാംപതിപ്പിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഡബ്ല്യു.എച്ച്.ഒ. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. അഭയാർഥികൾക്കും കുടിയേറുന്നവർക്കും ആരോഗ്യം എന്ന അവകാശമുറപ്പാക്കാൻ ആഗോള ആരോഗ്യപ്രവർത്തകർക്ക് സാധിക്കണമെന്നും അതിൽ പറയുന്നു.
‘‘കുടിയേറ്റവും പലായനവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. സാംസ്കാരികവും ഭാഷാപരവുമായ അകൽച്ചകൾ, സാമ്പത്തികബുദ്ധിമുട്ടുകൾ, വിവേചനം എന്നിവ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും മികച്ച ആരോഗ്യസേവനം ലഭിക്കുന്നതിന് തടസ്സമാകുന്നു’’ -ലോകാരോഗ്യസംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
Content Highlights: One in eight people in the world are immigrants
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..