സാറേ ഇവിടെ കിറ്റ് കിട്ടിയില്ല,ഓണക്കിറ്റ് വിതരണം അവസാനിക്കുമ്പോള്‍ കിട്ടാത്തവരേറെ


സി.വി. നിതിന്‍

പ്രതീകാത്മകചിത്രം | മാതൃഭൂമി

കാസര്‍കോട്: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയില്ല. സ്വന്തം റേഷന്‍കടകളില്‍നിന്ന് കിറ്റ് വാങ്ങണമെന്ന് അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് ഏത് റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയന്ത്രണമുണ്ടായത്.

എന്നാല്‍ കടകളില്‍ എത്തിച്ചതാകട്ടെ 94 ശതമാനം മാത്രമാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. അതും കൃത്യസമയത്തല്ല. ഇത് വിതരണത്തിന് തടസ്സമുണ്ടാക്കി. 91 ശതമാനം കിറ്റ് വിതരണം ചെയ്‌തെന്നും 85 ലക്ഷം കാര്‍ഡുടമകള്‍ കൈപ്പറ്റിയെന്നുമാണ് മന്ത്രി ജി.ആര്‍. അനില്‍ ബുധനാഴ്ച അറിയിച്ചത്. ബുധനാഴ്ച രാത്രി എട്ടു വരെ കടകള്‍ തുറന്ന് കിറ്റ് കിട്ടാത്തവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ് നമ്പര്‍ ശേഖരിക്കണമെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി.

സ്‌പെഷ്യല്‍ അരി കടലാസില്‍

നീല, വെള്ള കാര്‍ഡുകള്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ അരി ഇനിയും റേഷന്‍കടകളിലെത്തിയില്ല. അഞ്ചുകിലോ വീതം പച്ചരിയും പുഴുക്കലരിയും കിലോഗ്രാമിന് 10.90 രൂപയ്ക്കാണ് നല്‍കുന്നത്. അടുത്തമാസത്തെ റേഷന്‍ സ്റ്റോക്കില്‍നിന്നും നീക്കുപോക്ക് വരുത്തി വിതരണം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇത്തരത്തില്‍ പകുതി മാത്രമേ റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടാകാറുള്ളൂ. ഇത് വിതരണം ചെയ്തുകഴിഞ്ഞിട്ടും അരി എത്തിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിന്റെയും വിതരണ കാലാവധി ഏഴിന് അവസാനിച്ചു. എന്നാല്‍ 94 ശതമാനം പേരേ കിറ്റ് വാങ്ങാന്‍ വരൂ എന്നാണ് പ്രതീക്ഷിച്ചതെന്ന്അധികൃതര്‍ പറഞ്ഞു.

Content Highlights: Onam Special Food Kit by kerala Government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented