കോവിഡിൽ മരിച്ച ഡോക്ടർമാരിൽ ഭൂരിഭാഗവും സർക്കാർ കണക്കുകളിൽ പുറത്ത്


സ്വന്തം ലേഖിക

Representative Image | Photo: ANI

ന്യൂഡൽഹി: രാജ്യത്ത് മൂന്നു കോവിഡ് തരംഗങ്ങളിലുമായി മരിച്ച ഡോക്ടർമാരിൽ ഭൂരിഭാഗവും സർക്കാർ കണക്കുകളിൽനിന്ന് പുറത്ത്. 1,800 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ.) റിപ്പോർട്ട്. എന്നാൽ, സർക്കാർ കണക്കുകളിൽ കോവിഡ് ചികിത്സയ്ക്കിടെ മരിച്ച ഡോക്ടർമാരുടെ എണ്ണം 424 മാത്രമാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പ്രകാരം ഇവരുടെ കുടുംബങ്ങൾക്കു 50 ലക്ഷംവീതം 212 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഡോ. കെ.വി. ബാബു നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് ആശുപത്രികളിലെ സേവനത്തിനിടെ മരിച്ച ഡോക്ടർമാരെ മാത്രമാണ് നഷ്ടപരിഹാരത്തിനായി പരിഗണിച്ചത്. കോവിഡ് കാലത്ത് ആശുപത്രികൾ അടച്ചിടരുതെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരിൽ ഭൂരിഭാഗം പേരും ഇത്തരം ആശുപത്രികളിൽ ജോലിചെയ്തിരുന്നവരാണ്. നഷ്ടപരിഹാരത്തിന് ഇവരേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ പ്രദീപ് അറോറ ഉൾപ്പടെയുള്ള ഡോക്ടർമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഓക്ടോബർ ആദ്യവാരം വാദം കേൾക്കും.

കോവിഡ് ആദ്യതരംഗത്തിൽ 757-ലധികം ഡോക്ടർമാർ മരിച്ചതായാണ് ഐ.എം.എ. കണക്കാക്കുന്നത്. രണ്ടാം തരംഗത്തിൽ ജൂൺ അഞ്ച് ആയപ്പോൾ അത്‌ 839-ലെത്തി.

ഒരുദിവസം 20 മരണംവരെ ഉണ്ടായി. മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. കെ.കെ. അഗർവാളും ഉൾപ്പെടുന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ 99 ശതമാനം ഡോക്ടർമാരും സംസ്ഥാനതല ആശുപത്രികളിൽ നിന്നുള്ളവരാണ്.

Content Highlights: Doctors died in covid wave


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented