കന്യകാത്വ പരിശോധനയിലെ അശാസ്ത്രീയത, അടിമുടി മാറി എംബിബിഎസ് സിലബസ്


Representative Image | Photo: Gettyimages.in

കന്യകാത്വ പരിശോധനകളും ജനനേന്ദ്രിയത്തിൽ വിരൽ പ്രവേശിപ്പിച്ച് നടത്തുന്ന പരിശോധനകളും (ഡബിൾ ഫിംഗർ ടെസ്റ്റ്) അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി, എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) തീരുമാനിച്ചു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ഭിന്നലൈംഗിക താത്‌പര്യക്കാരുടെ (എൽ.ജി.ബി.ടി.ക്യു.ഐ.എ.) ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. യു.ജി. മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡന്റ് അരുണ വാണികരുടെ നേതൃത്വത്തിലാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുക.

വൈവാഹികബന്ധങ്ങളിലെ പ്രശ്നങ്ങളിലടക്കം കന്യകാത്വ പരിശോധനകൾ നടത്താൻ ഉത്തരവിടുന്ന കോടതിനടപടികളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരം കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികൾ കന്യകാത്വ പരിശോധനയ്ക്ക് ഉത്തരവിടാറുണ്ട്. തുടർന്ന്, സ്ത്രീ കന്യകയാണോയെന്ന് പരിശോധിക്കാൻ കന്യാചർമം ഡോക്ടർമാർ പരിശോധിക്കും. യോനിയിലെ ലാക്സിറ്റി വിലയിരുത്താൻ വിരൽ പരിശോധനകളും നടത്താറുണ്ട്. എന്നാൽ, ഇവയ്‌ക്കൊന്നും ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് കോടതിയിൽ വിശദീകരിക്കാൻ ഡോക്ടർമാരെ നിലവിൽ പഠിപ്പിക്കുന്നില്ലെന്ന് മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കർ പറഞ്ഞു. അതിനാൽ, അത്തരം പരിശോധനകൾ തുടരുകയും അവ നീതിനിഷേധത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത് മനുഷ്യാവകാശ ലംഘനവും ലിംഗവിവേചനത്തിന് വഴിയൊരുക്കുന്നതുമാണ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതോടെ ഇതിന് മാറ്റംവരുമെന്നും ഡോ. ഖണ്ഡേക്കർ പറഞ്ഞു.

Content Highlights: NMC to modify MBBS curriculum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented