മീന്‍ അടുക്കി വെച്ചത് പോലെയാണ് ജയിലില്‍ കിടന്നിരുന്നത്, രാത്രി മരിച്ചാല്‍ പുലരും വരെ അവിടെ തന്നെ


Representative image/Unsplash

മകന്‍ ജനിച്ച് മൂന്നാമത്തെ ദിവസമാണ് ജോയുടെ ഭര്‍ത്താവിനെ നൈജീരിയന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് വര്‍ഷം വിചാരണയില്ലാതെ അദ്ദേഹം ജയിലില്‍ കഴിയേണ്ടി വന്നു. ''ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ അദ്ദേഹത്തെ കൊണ്ടുപോയത്, പുറം ലോകം കാണാതെ അവിടെ വെച്ച് മരിക്കുകയും ചെയ്തു''. ജോ കണ്ണീരോടെ പറയുന്നു.നൈജീരിയന്‍ ജയിലുകളില്‍ 75 ശതമാനം ആളുകളും വിചാരണയ്ക്കായി കാത്ത് കിടക്കുയാണ്. തിങ്ങി നിറഞ്ഞ ജയിലുകളില്‍ യാതൊരു മാനുഷിക പരിഗണയും നല്‍കുന്നില്ല. മുന്‍പ് ജയിലില്‍ കഴിയേണ്ടി വന്ന ചിലര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

''അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട യാതൊരു രേഖയും ജയില്‍ അധികൃതര്‍ തന്നിട്ടില്ല. ഫോണിലേക്ക് മരണം അറിയിച്ച് കൊണ്ടൊരു ടെക്സ്റ്റ് മെസേജ് മാത്രമാണ് അവര്‍ അയച്ചത്'' - ജോ പറയുന്നു. ഇതിലൂടെ അധികൃതരുടെ കടുത്ത അനാസ്ഥ മനസിലാക്കാവുന്നതാണ്.

''അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ കരഞ്ഞുപോവും. എന്റെ കുഞ്ഞ് എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും ഞാന്‍ കരയും. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ വരില്ലായിരുന്നു'' - ജോ കരഞ്ഞുകൊണ്ടു പറയുന്നു

51000 ജയില്‍ നിവാസികളാണ് വിചാരണയ്ക്കായി നൈജീരിയിന്‍ ജയിലില്‍ കാത്തിരിക്കുന്നത്. ഇത് ജയിലിലെ ആകെ ജനസംഖ്യയിലെ 75 ശതമാനമാണ്.കുത്തഴിഞ്ഞ നിയമസംവിധാനമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. വിചാരണതടവുകാരോട് ക്രൂരമായി പെരുമാറുന്നുവെന്ന നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ജയില്‍ അധികൃതര്‍ ദുഷ്ടന്മാരാണ്. യാതൊരു മനുഷ്യപറ്റുമില്ലാതെയാണ് ചിലര്‍ പെരുമാറുക മുന്‍ ജയില്‍വാസിയായ പാട്രിക്ക് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതാണ് ഇദ്ദേഹത്തിന്. ആറ് വര്‍ഷത്തോളം വിചാരണകൂടാതെ ഇയാള്‍ ജയിലില്‍ കഴിഞ്ഞു. ചില മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഇടപ്പെടല്‍ നടത്തിയത് കൊണ്ടുമാത്രമാണ് പാട്രിക്കിന് പുറം ലോകം കാണാന്‍ പറ്റിയത്.

''ആദ്യ രണ്ടുമാസം ഞാന്‍ ഒരുപാട് അനുഭവിച്ചു. മീന്‍ അടുക്കി വെച്ച പോലെയാണ് കിടക്കാന്‍ പറ്റുന്നത്. കണ്‍മുന്നില്‍ ദിവസേന ആളുകള്‍ മരിച്ചുവീഴുന്നത് കാണേണ്ടി വന്നിട്ടുണ്ട്.രാത്രിയാണ് മരിക്കുന്നതെങ്കില്‍ ആരും വന്ന് നോക്കില്ല. പുലരും വരെ ആ മൃതദേഹം അവിടെ തന്നെ കിടക്കും. മരണങ്ങള്‍ നടക്കുമ്പോള്‍ ഞാനൊരുപാട് ഭയന്നിരുന്നു. അടുത്തത് ഞാനാണ് മരിച്ചുവീഴുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ഭയന്നു പോയി'' പാട്രിക്ക് പറയുന്നു

ജയിലുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിലെ ക്രമക്കേടുകൾ അവര്‍ നിരസിക്കുന്നു. മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വേണ്ടത് ചെയ്യുന്നുണ്ടെന്നുമാണ് ഇവരുടെ പക്ഷം

Content Highlights: Nigeria's prisons problem

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented