Representative image: Freepik
ന്യൂഡൽഹി: വിദ്യാർഥിനികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് എല്ലാ കോച്ചിങ് സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകണം. അതിനായി 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ഈ സ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖാശർമ ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നായി ജോലിസ്ഥലത്തെയും പഠനയിടങ്ങളിലെയും ലൈംഗികാതിക്രമം മാറുകയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അതിനാൽ ലൈംഗികാതിക്രമക്കേസുകൾ ഫലപ്രദമായി റിപ്പോർട്ടു ചെയ്യുന്നതിന് എല്ലാവർക്കുമിടയിൽ നിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്താൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കണം. കോച്ചിങ് സെന്ററുകൾ നിർദിഷ്ട അധികാരികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സെന്ററുകളുടെ നടത്തിപ്പുകാരുടെ പശ്ചാത്തല പരിശോധന നടത്തണം. ഇത്തരം കോച്ചിങ്, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥിനികൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും രേഖാ ശർമ പറഞ്ഞു.
Content Highlights: NCW directed to governments take effective measures to to prevent violence against female students
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..