കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നു; എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്


Representative image

ചെന്നൈ: തമിഴ്‌നാട്ടിൽ കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ ഗണ്യമായവർധന. 2020-നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഇത്തരം കേസുകൾ വർധിച്ചതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുണ്ടായ അതിക്രമക്കേസുകൾ 6064 ആണ്. അതേസമയം 2020-ൽ 4338 മാത്രമായിരുന്നു.

ഒരു വർഷത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ 39.8 ശതമാനം വർധനവാണ് ഉണ്ടായത്. മൊത്തമുള്ള 6064 കേസുകളിൽ 4465 എണ്ണം പോക്സോനിയമ പ്രകാരമുള്ളതാണ്. ബലാത്സംഗത്തിനിരയായി മൂന്നുപേർ ഉൾപ്പെടെ മൊത്തം 69 കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഏറ്റെടുത്തതിന് 49 കേസുകളും മറ്റ് വിവിധവകുപ്പുകളിൽ 719 കുറ്റകൃത്യകേസുകളും രേഖപ്പെടുത്തി. ചെന്നൈയിൽ 546 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 435 പോക്സോ കേസുകളാണ്. 2020-ൽ ചെന്നൈയിൽ കുട്ടികൾക്കുനേരെയുണ്ടായ അതിക്രമങ്ങളിൽ 306 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

Content Highlights: NCRB Report about Crime against children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented