മൂന്നുമാസത്തിൽ താഴെ പ്രായക്കാരെ അഭിനയിപ്പിക്കരുത്, ദേശീയ ബാലാവകാശ കമ്മിഷൻ.


Representative Image/Freepik

ന്യൂഡൽഹി: മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമകളിലും മറ്റും അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ മുലയൂട്ടൽ, പ്രതിരോധ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയുടെ ചിത്രീകരണത്തിനായി മാത്രമേ ഉപയോഗിക്കാവൂ.

ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

• ആറുവയസ്സിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന് കീഴിൽ നിർത്തി അഭിനയിപ്പിക്കരുത്.

• അമിത അളവിൽ മേക്കപ്പ് ഉപയോഗിക്കരുത്. മാനസികപ്രയാസമുണ്ടാകുന്ന നടപടികളൊന്നും പാടില്ല.

• പ്രത്യേകം മുറി അനുവദിക്കണം. മുതിർന്നവരുടെ മുന്നിൽവെച്ചോ എതിർലിംഗത്തിലുള്ളവരുടെ മുന്നിൽവെച്ചോ വസ്ത്രംമാറാൻ നിർബന്ധിക്കരുത്.

• കുട്ടികൾ ലഹരിപഥാർഥം ഉപയോഗിക്കുന്നതരം രംഗങ്ങൾ ചിത്രീകരിക്കരുത്. അവരുടെ മുൻപിൽ മറ്റാരും ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത്.

• ചിത്രീകരണം പരമാവധി 27 ദിവസംകൊണ്ട് പൂർത്തിയാക്കണം. തുടർച്ചയായി ആറുമണിക്കൂറിലധികം അഭിനയിപ്പിക്കരുത്. മൂന്നുമണിക്കൂർ ഇടവിട്ട് വിശ്രമംനൽകണം.

• കരാർ പാടില്ല. ആവശ്യമെങ്കിൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഷൂട്ടിങ് സ്ഥലത്ത് പരിശോധനനടത്തും. നിയമലംഘനം കണ്ടാൽ ആറുമാസംമുതൽ രണ്ടുവർഷംവരെ തടവോ 5000 രൂപവരെ പിഴയോ ആണ് ശിക്ഷ.

Content Highlights: draft guidelines for child actors by National Commission for Protection of Child Rights

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented