തെരുവിൽ കച്ചടവടം ചെയ്യുന്ന മാധ്യമപ്രവർത്തകൻ എന്ന പറഞ്ഞ് കബീർ ഹഖ്മൽ പങ്കുവെച്ച ചിത്രം
കാബുൾ : അഫ്ഗാനിസ്താന്റെ ഭരണം തീവ്രവാദ സംഘടനയായ താലിബാന്‍ ഏറ്റെടുത്തതിനു ശേഷം സ്ത്രീകളെപ്പോലെ ജീവിതം ദുസ്സഹമായ വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. നിലവിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് കാബൂള്‍ സര്‍വ്വകലാശാല ലെക്ചററും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ കബീര്‍ ഹഖ്മല്‍.
"താലിബാന്റെ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണിത്. വിവിധ മാധ്യമസ്ഥാപനങ്ങളിലായി വര്‍ഷങ്ങളോളം അവതാരകനായും റിപ്പോര്‍ട്ടറായും സേവനമനുഷ്ഠിച്ചയാളാണ് മൂസാ മുഹമ്മദ്. എന്നാല്‍ ഇന്ന് സ്വന്തം കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ല. അതിനാല്‍ തെരുവില്‍ ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് അദ്ദേഹം", തെരുവില്‍ നിലത്തിരുന്ന് ഭക്ഷണം വില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് രാജ്യം.
നല്ല രീതിയില്‍ ജീവിച്ച മനുഷ്യരുടെ അവസ്ഥ ഇതാണെങ്കില്‍ താലിബാന്റെ ഭരണത്തോടെ ദരിദ്രരുടെ അവസ്ഥ എന്തായി തീര്‍ന്നിരിക്കുമെന്നും ചോദിക്കുന്നു കബീര്‍ ഹഖ്മാല്‍ തന്റെ മറ്റൊരു ട്വീറ്റില്‍.
താടി വടിച്ചതിനും ജീന്‍സിട്ടതിനും താലിബാന്‍തല്ലിച്ചതച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയും അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

"ഇത് ഇക്രാം ഇസ്മതി, അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനാണ്. ജൂണ്‍ 14ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി ജീന്‍സ് ധരിച്ചതിനും താടിവടിച്ചതിനും താലിബാന്‍ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു".
JournalismIsNotCrime എന്ന് ടാഗ് ചെയ്തു കൊണ്ടാണ് കബീര്‍ ഹഖ്മല്‍ മര്‍ദ്ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
Content Highlights: Musa Mohammadi anchor, journalist, street vendor,Taliban reigned Afghanistan, social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..