റോഡ്‌ പോയിട്ട് നല്ലവഴിപോലുമില്ല, വൈദ്യുതിയും കുടിവെള്ളവും കിട്ടാക്കനി: ഇത് മുരുഗള ഊര്


1.നവജാത ശിശുവിന്റെ മൃതദേഹവുമായി മഴയിൽ മുരുഗള ഊരിലേക്ക് പോകുന്ന അയ്യപ്പൻ. 2. അട്ടപ്പാടിയിലെ വിദൂരഗ്രാമമായ മുരുഗള ഊര് സന്ദർശിച്ച പട്ടികവർഗവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശ്,ഊരിലുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു

പാലക്കാട്: ''റോഡില്ല സാറേ... നല്ല വഴിയും ഇല്ല. പുഴ നിറഞ്ഞാല്‍ നടക്കാന്‍ പോലും പേടിയാണ്...'' അട്ടപ്പാടിയിലെ വിദൂരഗ്രാമമായ മുരുഗള ഊര് സന്ദര്‍ശിച്ച പട്ടികവര്‍ഗവികസനവകുപ്പ് ഡെപ്പൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണപ്രകാശിനുമുന്നില്‍ ഊരുവാസികള്‍ പരാതികളുടെ കെട്ടഴിച്ചു.

മഴയത്ത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം കൈയിലേന്തി പിതാവിന് നടന്നുപോകേണ്ടിവന്ന സംഭവത്തിന് പിന്നാലെ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശാനുസരണം ഊരിലുള്ളവരുടെ ദുരിതം നേരിട്ടറിയാന്‍ എത്തിയതായിരുന്നു അദ്ദേഹം. കളക്ടറും ഊര് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സന്ദര്‍ശനം ആരംഭിച്ചത്. മുക്കാലിയില്‍നിന്ന് തടിക്കുണ്ട് വരെയുള്ള റോഡിലൂടെ വാഹനത്തിലെത്തിയ അദ്ദേഹം, കുത്തിയൊലിക്കുന്ന ചെറുനാലിപ്പുഴയ്ക്ക് കുറുകെയിട്ട രണ്ട് മരത്തടികളിലൂടെ കടന്ന്, ഒന്നരക്കിലോമീറ്ററോളം നടന്ന് ഊരിലെത്തി. തുടര്‍ന്ന് കഴിഞ്ഞദിവസം കുഞ്ഞ് മരിച്ച മുരുഗള ഊരിലെ അയ്യപ്പന്‍സരസ്വതി ദമ്പതിമാരുടെ വീടും സമീപത്തെ വീടുകളും സന്ദര്‍ശിച്ചു. അവരുടെ ആരോഗ്യവിവരങ്ങളും ചോദിച്ചറിഞ്ഞു. ഗതാഗതപ്രശ്‌നത്തിന് പുറമേ വൈദ്യുതി, കുടിവെള്ളം തുടങ്ങിയവയില്ലെന്നും ഊരിലുള്ളവര്‍ പരാതിപ്പെട്ടു. യാത്രാപ്രശ്‌നമുള്‍പ്പെടെ ഊരിലുള്ളവരുടെ ആവശ്യങ്ങള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് നല്‍കുമെന്ന് കെ. കൃഷ്ണപ്രകാശ് പറഞ്ഞു.

ഐ.ടി.ഡി.പി. അസി. പ്രൊജക്ട് ഓഫീസര്‍ കെ.എ. സാദിക്ക് അലി, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ബി. രാധാകൃഷ്ണന്‍, അഗളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സുധീപ്, വാത്സല്യസ്പര്‍ശം ഫീല്‍ഡ് നേഴ്‌സ് രാധാമണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു,

പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗളയിലേക്ക് നവജാതശിശുവിന്റെ മൃതദേഹം പിതാവ് ചുമന്നെത്തിക്കേണ്ടിവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കളക്ടറും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറും ഇതുസംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നടപടി. ഓഗസ്റ്റില്‍ പാലക്കാട്ടുനടക്കുന്ന തെളിവെടുപ്പില്‍ കേസ് പരിഗണിക്കും.

മുരുഗള ഊരിലെ അയ്യപ്പന്റെയും സരസ്വതിയുടെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംബുലന്‍സില്‍ തടിക്കുണ്ടിലെത്തിയത്. എന്നാല്‍, പിന്നീട് വാഹനയാത്രാ സൗകര്യമില്ലാത്തതിനാല്‍ അയ്യപ്പന്‍ ഒരുകൈയില്‍ കുഞ്ഞിനെയേന്തി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലം വഴി മറുകര കടന്നും കനത്തമഴയില്‍ വനത്തിലൂടെ നാലുകിലോമീറ്റര്‍ നടന്നുമാണ് ഊരിലെത്തിയത്.

Content Highlights: Murugulla tribal village in attapadi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented