1. ജോൺ ബ്രിട്ടാസ്. 2.ഗുലാബ് മിർ റഹ്മാനി
കേരളത്തിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ കഴിയാതെ ഒരു വർഷത്തിലേറെയായി ബുദ്ധിമുട്ടുന്ന അഫ്ഗാൻ സ്വദേശി ഗുലാബ് മിര്‍ റഹ്മാനിയുടെ വാര്‍ത്ത സങ്കടമുണർത്തുന്നതാണെന്ന് എംപിയും പത്രപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. എംപിയെന്ന നിലയില്‍ വിഷയത്തില്‍ വേണ്ട നടപടികള്‍ താൻ കൈക്കൊള്ളുമെന്നും വിഷയം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ബ്രിട്ടാസ് മാതൃഭൂമിയോട് പറഞ്ഞു. ഇന്ത്യന്‍ വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി കേരളത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഗുലാബിന്റെ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. കേരള സർവ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളാണ് ഗുലാബും ഭാര്യ സംസമയും. ഗവേഷണ ആവശ്യത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ ഗുലാബിന്റെ വിസ പിന്നീട് റദ്ദാക്കുകയായിരുന്നു. സംസമയും മൂന്ന് കുഞ്ഞുങ്ങളും കേരളത്തിലാണ്.
ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍
''വളരെയധികം സങ്കടകരമായൊരു വാര്‍ത്തയാണിത്. അവരുടേതല്ലാത്ത കാരണത്താലാണ് കുടുംബം വേര്‍പ്പെടുകയും അദ്ദേഹത്തിന്റെ പഠനം സ്തംഭിച്ചു പോവുകയും ചെയതത്. മാനുഷികപരമായൊരു നടപടി ഈ വിഷയത്തിലെടുക്കേണ്ടതാണ്. ഒരു എംപി എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നതായിരിക്കും. വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിലുംപെടുത്തും.
Also Read
കേരളം പോലൊരു സ്ഥലത്ത് സര്‍ക്കാരും സര്‍വകലാശാലയും ഈ വിഷയത്തില്‍ ഇവരെ പിന്തുണച്ച സ്ഥിതിക്ക് ഇതില്‍ ഉടന്‍ നടപടിയെടുക്കേണ്ടതാണ്. ഒരു ബോണഫൈഡ് വിദേശവിദ്യാര്ത്ഥിക്ക് നല്‍കേണ്ട എല്ലാ പരിഗണനയും ഗുലാബിനും ലഭിക്കേണ്ടതാണ്.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിസ വിതരണം വൈകിപ്പിക്കുന്നതില്‍ കാരണമുണ്ട്. സര്‍ക്കാരും സര്‍വകാലശാലയും രേഖാമൂലം കാര്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ സ്ഥിതിക്ക് കേരളത്തിലേക്ക് അദ്ദേഹത്തിന് എത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്നുവെന്ന ഒറ്റകാരണം കൊണ്ട് അദ്ദേഹത്തിന് ഈ ദുര്‍ഗതി ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല'' ബ്രിട്ടാസ് പറയുന്നു
ഗുലാബ് വിഷയത്തെ കുറിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയുടെ ലിങ്ക്- 'ഭാഷയറിയാത്ത ഭാര്യയും കുഞ്ഞുങ്ങളും കേരളത്തിലുണ്ട്'', തിരികെ വരാനാവാതെ അഫ്ഗാന് പൗരന്
Content Highlights: MP John brittas respond respond to Afganistan citizen Gulab Mir Rahmany issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..