സർക്കാർ ഓഫീസിലും കോളേജുകളിലും കുഞ്ഞുങ്ങൾക്കും ‘പ്രവേശനം’, 20 ക്രഷുകൾ മാറ്റിസ്ഥാപിക്കുന്നു


ആർ. ആതിര

Representative Image| Photo: Gettyimages

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും കോളേജുകളിലും കുട്ടികളെ പരിപാലിക്കാൻ കൂടുതൽ ക്രഷുകൾ. പ്രവർത്തനരഹിതമായ ക്രഷുകളെ പുനരുജ്ജീവിപ്പിച്ച് മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന വനിത-ശിശു വികസനവകുപ്പ് ആരംഭിച്ചു. പ്രസവാനുകൂല്യനിയമത്തിന്റെ പരിധിയിൽവരുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ, എയ്ഡഡ് കോളേജുകളിലേക്കുമാണ് ക്രഷുകൾ മാറ്റിസ്ഥാപിക്കുന്നത്.

ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്ന ശിശുപരിപാലനകേന്ദ്രങ്ങളുടെ പ്രവർത്തനം ഇടയ്ക്കുവെച്ച് നിലച്ചിരുന്നു. ഇവയാണ് പ്രധാന സർക്കാർ ഓഫീസുകളായ പബ്ലിക് ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കു മാറ്റുന്നത്. 11 ജില്ലകളിലായി 20 ക്രഷുകളാണ് മാറ്റിസ്ഥാപിക്കുന്നത്. പ്രവർത്തനസമയം, ഫീസ് എന്നിവയെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ലെന്ന് വകുപ്പ് അധികൃതർ പറയുന്നു.

കുഞ്ഞുങ്ങളുടെ പരിപാലനത്തിനൊപ്പം ശുചിത്വം, മാനസികോല്ലാസം എന്നിവയ്ക്കും ക്രഷിൽ പരിഗണന നൽകും. പ്രീ സ്കൂൾ പ്രവർത്തനങ്ങളും നീരീക്ഷണവും നടത്തും. അടിസ്ഥാനസൗകര്യങ്ങൾക്കായി ഒരു ക്രഷിന് രണ്ടുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. മുലയൂട്ടൽകേന്ദ്രം, ശിശുനിരീക്ഷണ ഉപകരണങ്ങൾ, തൊട്ടിൽ, ശിശുസൗഹൃദ ഉപകരണങ്ങൾ, സി.സി.ടി.വി. ക്യാമറ തുടങ്ങിയവയ്ക്ക് ഒന്നരലക്ഷവും കുട്ടികൾക്കുള്ള മെത്ത, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റ്, പായ തുടങ്ങിയവയ്ക്കായി 50,000 രൂപയുമാണ് യൂണിറ്റുകൾക്ക് ലഭിക്കുക.

Content Highlights: More crushes to take care of children in government offices and colleges

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented