വീണ്ടും സദാചാര പോലീസിങ്ങ്‌, കളമശ്ശേരി നഗരസഭയിൽ പോലീസിൻ്റെ പേരിൽ വ്യാജ നോട്ടീസ് 


Representative Image| Photo: Canva.com

കളമശ്ശേരി: കളമശ്ശേരി നഗരസഭയിൽ എച്ച്.എം.ടി. കവലയ്ക്ക് സമീപം കളമശ്ശേരി പോലീസ് സ്റ്റേഷന്റെ പേരിൽ നോട്ടീസ് പതിച്ചു. എച്ച്.എം.ടി. കവലയിൽ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും മുകളിലേക്കുള്ള ഗോവണിപ്പടിയുടെ ഇരുവശത്തുമുള്ള ഭിത്തികളിലാണ് ഒരേ രീതിയിലുള്ള രണ്ട് നോട്ടീസുകൾ പതിച്ചിട്ടുള്ളത്.

കടകളിലും പരിസരത്തും ആൺകുട്ടികളും പെൺകുട്ടികളും അനാവശ്യമായി വന്നിരുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ചേഷ്ടകളും
പ്രവർത്തികളും മറ്റും കാണിക്കുന്നതായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തികൾ പൊതുസ്ഥലത്തും തുടർന്നും ആവർത്തിക്കുകയാണെങ്കിൽ കേരള പോലീസ് ആക്ട് നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതാണെന്നുള്ള മുന്നറിയിപ്പ് നൽകുന്നു എന്നാണ് നോട്ടീസിൽ ഉള്ളത്. ഇതിനടിയിലായി കളമശ്ശേരി പോലീസ് സ്റ്റേഷൻ എന്നും എഴുതിയിട്ടുണ്ട്. കളമശ്ശേരി പോലീസ് സ്റ്റേഷന്റെ സീലും പതിച്ചിട്ടുണ്ട്. എന്നാൽ തീയതിയോ മാസമോ വർഷമോ ഇല്ല.



പ്രചരിക്കുന്ന നോട്ടീസ്‌

കളമശ്ശേരി എച്ച്. എം.ടി. കവലയിലെ വ്യാപാര സമുച്ചയത്തിൽ പോലീസിൻ്റെ പേരിൽ പതിച്ചിട്ടുള്ള നോട്ടീസ് വ്യാജമാണെന്ന് കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ വിദ്യാർത്ഥികളെക്കുറിച്ച് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ല.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള മേഖലയാണെങ്കിലും ഇതുപോലൊരു നോട്ടീസ് പതിക്കാനുള്ള സാഹചര്യം കളമശ്ശേരിയിലെ ഒരു സ്ഥലത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ൽ ഇതുപോലൊരു നോട്ടീസ് പതിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നതായി ഒരു സിവിൽ പോലീസ് ഓഫീസർ പറഞ്ഞു. അതിൻ്റെ കോപ്പി തന്നെയാണൊ ഇതെന്നും ഇദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് റെസിഡൻ്റ്സ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും, അത് പ്രചരിപ്പിക്കരുതെന്നും കളമശ്ശേരി പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വാർഡ് കൗൺസിലർ നെഷീദ സലാം പറഞ്ഞു.

Content Highlights: Moral Policing in kalamassery ernakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented