കരിങ്കൊടി കാണിച്ചാല്‍ പ്രശ്‌നമില്ല,10 മീറ്റര്‍ അകലെ ഇരിക്കുന്നത് അയിത്തത്തിന്റെ മറ്റൊരു രൂപം-എംഎൽഎ


നിലീന അത്തോളി

എംഎല്‍എ പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടില്ല എന്നത് തങ്ങൾ നേരത്തെ എടുത്ത നിലപാടാണെന്നാണ് 20-20 പ്രതിനിധികൾ

പി.വി ശ്രീനിജൻ

ദ്ഘാടകനായെത്തിയ പരിപാടിയില്‍ നിന്ന് അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഇറങ്ങിപ്പോയ സംഭവം താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും അപമാനകരമായ സംഭവം എന്ന് എംഎല്‍എ പി. വി ശ്രീനിജന്‍. ഈ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. ചാതുര്‍വര്‍ണ വ്യവസ്ഥിതിയെ മറികടന്നു വന്ന പാരമ്പര്യത്തില്‍ ആധുനിക തൊട്ടു കൂടായ്ക വകവെക്കില്ല എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമിയോട് സംസാരിക്കവെയാണ് എംഎല്‍എ ഇത്തരത്തില്‍ പ്രതികരിച്ചത്.

20-20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഐക്കരനാട് പഞ്ചായത്തും ഐക്കരനാട് കൃഷി ഭവനും ചേര്‍ന്നാണ് കര്‍ഷക പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടന വേദിയിലേക്ക് പി. വി ശ്രീനിജന്‍ കയറിയപ്പോള്‍ വേദിയിലുണ്ടായിരുന്ന പരിപാടിയുടെ അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളും വേദിയില്‍ നിന്ന് ഇറങ്ങി സദസ്സിലിരിക്കുകയായിരുന്നു. യോഗ നടപടികള്‍ അനിശ്ചിതത്വത്തിലായപ്പോള്‍ ഐക്കരനാട് സഹകരണ ബാങ്ക് പ്രസിഡന്റിനെ അധ്യക്ഷനായി പ്രഖ്യാപിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.പങ്കിടാന്‍ താത്പര്യമില്ലെങ്കില്‍ അവര്‍ക്കാ പരിപാടി തന്നെ ബഹിഷ്കരിക്കാമായിരുന്നെന്നും പണ്ട് അയിത്ത കാലഘട്ടത്തിലേതു പോലെ വേദിയില്‍ നിന്ന് അല്‍പം മാറി ഇരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് എംഎല്‍എ പി.വി ശ്രീനിജൻ മാതൃഭൂമിയോട് പ്രതികരിച്ചത്.

പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ബഹിഷ്കരിച്ച കർഷക പരിപാടി എംഎൽഎ പി.വി ശ്രീനിജൻ ഉദ്ഘാടനം ചെയ്യുന്നു

"പണ്ട് അയിത്തത്തിന്റെ കാലഘട്ടത്തിലാണ് അടുത്ത് നിന്ന് അല്‍പം മാറി വിട്ടിരിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നത്. രാജസ്ഥാനില്‍ അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനാണ് ദളിത് ബാലനെ കഴിഞ്ഞ ദിവസം അധ്യാപകന്‍ തല്ലിക്കൊന്നത്. ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഞാൻ. എന്നോടൊപ്പം വേദി പങ്കിടാന്‍ താത്പര്യമില്ലായിരുന്നെങ്കില്‍ അവരാ സദസ്സിലേ ഇരിക്കരുതായിരുന്നു. വല്ലാതെ അപമാനിക്കപ്പെട്ടതുപോലെയാണ് തോന്നിയത്. അത്തരത്തില്‍ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു", ശ്രീനിജന്‍ പറഞ്ഞു.

എന്നാല്‍ ജനാധിപത്യപരമായ ഒരു പ്രതിഷേധമായി ഇതിനെ കണ്ടാല്‍പ്പോരെ എന്ന ചോദ്യത്തിന് എംഎല്‍എ പ്രതികരിച്ചതിങ്ങനെയാണ്-
"നടന്നത് പ്രതിഷേധമല്ല. തൊട്ടടുത്തിരിക്കാതെ വേദിയില്‍ നിന്നിറങ്ങി കുറച്ചപ്പുറം മാറി ഇരിക്കുന്നതില്‍ എന്ത് പ്രതിഷേധമാണുള്ളത്. മാത്രവുമല്ല അതേ സദസ്സിലിരുന്ന് എന്റെ പ്രസംഗം മുഴുവനും കേൾക്കുകയും ചെയ്തു. പ്രതിഷേധമായിരുന്നെങ്കില്‍ എന്റെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയല്ലേ ചെയ്യേണ്ടിയിരുന്നത്. 10 മീറ്റര്‍ അകലെ ഇരിക്കുന്നത് അയിത്തത്തിന്റെ വേറൊരു രൂപമായാണ് കാണുന്നത്. എംഎല്‍എ വരുമ്പോള്‍ പരിപാടി ബഹിഷ്‌കരിക്കാം. പരിപാടിക്ക് വരാതിരിക്കാം. വരുമ്പോള്‍ തൊട്ടു കൂടാത്ത ആളെപ്പോലെ പെരുമാറുന്നത് ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു.

Also Read

അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; ഉത്തരവാദിത്വം ...

"സ്പീക്കര്‍ക്ക് പരാതി നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് എംഎല്‍എ പറഞ്ഞതിതാണ്-" എന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് പരാതി നല്‍കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചില്ല. എന്ത് ചെയ്യണമെന്നറിയില്ല"

എംഎല്‍എ പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടില്ല എന്നത് തങ്ങൾ നേരത്തെ എടുത്ത നിലപാടാണെന്നാണ് 20-20 പ്രതിനിധികൾ അറിയിച്ചത്. "പലപ്പോഴും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനം അദ്ദേഹം തടസ്സപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളോട് സഹകരിക്കാത്തതിനാല്‍ തിരിച്ചും സഹകരിക്കില്ല എന്നതാണ് ഞങ്ങളെടുക്കുന്ന നിലപാട്" എന്നാണ് വേദി ബഹിഷ്‌കരിച്ച പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക് മാതൃഭൂമിയോട് പ്രതികരിച്ചത്.

"എംഎല്‍എ 20- 20 യെ തകർക്കാന്‍ ശ്രമിക്കുന്നു അതു കൊണ്ട് വേദി പങ്കിടില്ല എന്നാണ് ഭരണസമിതി അംഗങ്ങള്‍ പ്രതികരിച്ചു കണ്ടത്. ഞാന്‍ സിപിഎം പാര്‍ട്ടി അംഗമാണ്. എന്റെ ജോലി 20-20യെ വളര്‍ത്തലാവില്ലല്ലോ" എന്നാണ് ഈ പ്രതികരണത്തോടുള്ള എംഎല്‍എയുടെ മറുപടി. "രാഷ്ടീയപരമായ എതിര്‍പ്പുകള്‍ക്കിടയിലും ആരോഗ്യകരമായ സൗഹൃദം പുലര്‍ത്തുക എന്നതാണ് അഭിലഷണീയമായ കാര്യം. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളുകള്‍ സാമാന്യ മര്യാദയും ജനാധിപത്യ മര്യാദയും കാണിക്കണമായിരുന്നു ". കരിങ്കൊടി കാണിച്ചാല്‍ സ്വാഗതം ചെയ്യുമായിരുന്നു എന്നും പ്രതിഷേധമോ ബഹിഷ്‌കരണമോ ആയല്ല ഈ സംഭവം അനുഭവപ്പെട്ടതെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.

Content Highlights: MLA PV Sreenijan,Aikaranad Grama Panchayat,boycott, 20-20,twenty twenty, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented