അധ്യാപികമാര്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് പറയാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല - മന്ത്രി


വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി

ര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഔദ്യോഗിച്ച ഫെയസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്ത്മാക്കിയത്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരുമെന്നും പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

''അണിയാം തുല്യതയുടെ യൂണിഫോം'' എന്ന പേരില്‍ മാതൃഭൂമി ഡോട്ട് കോം നടത്തിയ ക്യാമ്പയിന് വലിയ രീതിയില്‍ തന്നെ സമൂഹത്തില്‍ ശ്രദ്ധ നേടിയിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് അധികാരമില്ല; ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ കൂടി ആണെന്ന് ഓര്‍ക്കണം

സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ല. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല.
ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ താമസിപ്പിക്കരുത്. പെന്‍ഷന്‍ പറ്റി ഇറങ്ങേണ്ടവര്‍ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം.

Content Highlights: Minister V Shivankutty Facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented