സെപ്റ്റംബറിൽ അടുത്ത സെമസ്റ്റർ ആരംഭിക്കും, ആശങ്കയൊഴിയാതെ യുക്രൈനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾ


സ്വന്തം ലേഖകൻ

യുക്രൈനിലിപ്പോഴും അശാന്തമായ സ്ഥിതിയാണുള്ളത്. എന്നാൽ, തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസും പരീക്ഷയും അവിടെയുള്ള സർവകലാശാലകൾ നടത്തുന്നുണ്ട്.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ | Photo: ANI

കോഴിക്കോട്: തുടർവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്ക മാറാതെ യുക്രൈനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. യുദ്ധം താറുമാറാക്കിയ യുക്രൈനിലേക്ക് ഇനി തിരിച്ചുപോക്ക് എളുപ്പമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രനിലപാടിലും മെഡിക്കൽ കൗൺസിലിന്റെ തീരുമാനത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കയാണ് വിദ്യാർഥികൾ.

വിദേശത്ത് പഠിച്ച വിദ്യാർഥികളുടെ കാര്യത്തിൽ എന്തു ചെയ്യാനാവുമെന്ന് ഒരു കേസിൽ സുപ്രീംകോടതി ദേശീയ മെഡിക്കൽ കമ്മിഷനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടുമാസമാണ് കാലാവധി നൽകിയത്. ഈ മാസം 29-ന് കൗൺസിലിന്റെ തീരുമാനം കോടതിയെ അറിയിക്കുമെന്നാണ് കരുതുന്നത്. പഠനം നടത്തിയ യൂണിവേഴ്‌സിറ്റിയിൽനിന്നുതന്നെ കോഴ്‌സ് പൂർത്തിയാക്കി ബിരുദം നേടണമെന്നാണ് ചട്ടം. യുക്രൈനിൽനിന്നെത്തിയ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കാൻ പല സംസ്ഥാനങ്ങളും സന്നദ്ധമായിട്ടുണ്ടെങ്കിലും മെ‍ഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ല. വിവരാവകാശനിയമപ്രകാരം മെഡിക്കൽ കമ്മിഷനോട് വിവരം തേടിയ വിദ്യാർഥിക്ക് തീരുമാനം കേന്ദ്രത്തിൽനിന്നാണ് വരേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. പ്രത്യേകസാഹചര്യത്തിൽ മെഡിക്കൽ കമ്മിഷന്റെ ചട്ടങ്ങൾക്ക് ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രനിലപാടിനെ ആശ്രയിച്ചായിരിക്കും എന്നാണ് സൂചന.

യുക്രൈനിലിപ്പോഴും അശാന്തമായ സ്ഥിതിയാണുള്ളത്. എന്നാൽ, തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഓണ്‍ലൈന്‍ ക്ലാസും പരീക്ഷയും അവിടെയുള്ള സർവകലാശാലകൾ നടത്തുന്നുണ്ട്. സെപ്റ്റംബറിൽ പുതിയ സെമസ്റ്റർ തുടങ്ങും. പക്ഷേ, ബാങ്കിൽനിന്ന് വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പല വിദ്യാർഥികൾക്കും ഫീസടയ്ക്കാൻ കഴിയുന്നില്ല. ബാങ്കുകൾ യൂണിവേഴ്സിറ്റിക്ക്‌ നേരിട്ടാണ്‌ ഫീസ് നൽകുന്നത്. യുക്രൈനിൽ പലയിടത്തും ബാങ്കുകൾ പ്രവർത്തിക്കാത്തതുകൊണ്ട് അതിന് കഴിയുന്നില്ല. സെപ്റ്റംബറിൽ അടുത്ത സെമസ്റ്റർ ആരംഭിക്കും.

പതിനെട്ടായിരം മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യുക്രൈനിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തിയത്. 2700 മലയാളിവിദ്യാർഥികൾ യുക്രൈനിൽനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽമാത്രം 277 വിദ്യാർഥികളുണ്ട്. യുക്രൈനിൽനിന്ന് ട്രാൻസ്ഫർ ഒാർ‍ഡർ കിട്ടിയാലും ഉപരോധം നിലനിൽക്കുന്ന റഷ്യയിലും മറ്റും പോയി പഠിക്കാൻ ഇപ്പോഴത്തെ ചുറ്റുപാടിൽ പ്രയാസമാണ്. എം.പി.മാർക്കും മന്ത്രിമാർക്കുമെല്ലാം രക്ഷിതാക്കൾ പലതവണ നിവേദനം നൽകിയെങ്കിലും വ്യക്തമായൊരു മറുപടി ഇക്കാര്യത്തിൽ ഇനിയും ഉണ്ടായിട്ടില്ല. തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ നിയമസഹായംതേടാനും അവർ ആലോചിക്കുന്നു. 26-ന് ഞായറാഴ്ച ഉച്ചയ്ക്ക്‌ രണ്ടിന് കോഴിക്കോട് ഇൻഡോർ സ്റ്റേ‍ഡിയത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും യോഗം ചേരും.

Content Highlights: Medical students from Ukraine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented