വേണം, മായാലക്ഷ്മിക്കും കുടുംബത്തിനും കൈത്താങ്ങ്


അച്ഛൻ ഗോപാലനും അമ്മ ഗീതയ്ക്കുമൊപ്പം മായാലക്ഷ്മി

കൊയിലാണ്ടി: ഒരു കട്ടിലില്‍ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അച്ഛന്‍, മറ്റൊന്നില്‍ അപസ്മാരരോഗിയായ അമ്മ. അതിനിടയില്‍ പത്താതരം പരീക്ഷയെന്ന കടമ്പകടക്കാന്‍ സാഹസപ്പെടുന്ന മകള്‍. ചേമഞ്ചേരി നിടൂളിവീട്ടില്‍ മായാലക്ഷ്മിയാണ് പതിനഞ്ചുവയസ്സിന്റെ ചെറുപ്പത്തില്‍ ജീവിതപ്രതിസന്ധിക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നത്.

തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മായാലക്ഷ്മി. അച്ഛന്‍ വെള്ളാരിക്കീഴലത്ത് ഗോപാലന്‍ പെയിന്റിങ് ജോലിക്കാരനായിരുന്നു. മൂന്നുവര്‍ഷംമുമ്പ് അജ്ഞാതരോഗത്താല്‍ സംസാരശേഷി നഷ്ടപ്പെട്ടു. അതില്‍പ്പിന്നെ ഉപജീവനത്തിന് കാപ്പാട് തീരത്ത് കടലവില്‍പ്പനക്കാരനായി.

എന്നാല്‍ വീഴ്ചയെത്തുടര്‍ന്ന് ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടതോടെ ഗോപാലന്റെ ജീവിതം കട്ടിലിലേക്ക് ഒതുങ്ങി. അമ്മ ഗീത തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. അപസ്മാരരോഗം കടുത്തതോടെ അവര്‍ക്കും പണിക്ക് പോകാന്‍ വയ്യാതായി. ഇതിനിടെ വീണു കൈയൊടിയുകയും ചെയ്തു. അടച്ചുറപ്പുള്ള ഒരുവീട് ഈ കുടുംബത്തിനില്ല. സാരി വലിച്ചുമറയാക്കിയാണ് ശൗചാലയമായി ഉപയോഗിക്കുന്നത്. അച്ഛനമ്മമാരുടെ പരിചരണത്തിന് ആകെയുള്ളത് മായാലക്ഷ്മി മാത്രം. അടുത്ത ബന്ധുക്കളുടെയും സുമനസ്സുകളുടെയും സഹായത്തിലും കാരുണ്യത്തിലുമാണ് ജീവിതം തള്ളി നീക്കുന്നത്.

ഗോപാലന്റെയും ഗീതയുടെയും ചികിത്സ, മകളുടെ പഠനം, വീടിന്റെ നവീകരണം...ഈ കുടുംബത്തിന് അത്യാവശ്യം വേണ്ടത് ഇതൊക്കെയാണ്.

കുടുംബത്തിന്റെ സംരക്ഷണത്തിനായി നാട്ടുകാര്‍ സഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ (ചെയ.), സുനില്‍ മുതിരക്കാലയില്‍ (കണ്‍.), മോഹനന്‍ തനയഞ്ചേരി (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍. സഹായം നല്‍കേണ്ട അക്കൗണ്ട് വിവരം: കേരള ഗ്രാമീണ്‍ ബാങ്ക് പൂക്കാട് ശാഖ, അക്കൗണ്ട് നമ്പര്‍ 40221100250578, ഐ.എഫ്.എസ്.സി. കോഡ് KLGB0040221. ഗൂഗിള്‍പേ നമ്പര്‍ 9447167333.

Content Highlights: mayalakshmi and family seeks help from people, kozhikode news, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented