'മകളേ മാപ്പ്'; വേദിയില്‍ നിന്ന് ഇറക്കിവിടപ്പെട്ട പെണ്‍കുട്ടിയോട് ഐക്യപ്പെട്ട് മാത്യു ടി. തോമസ്


പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മാത്യു ടി തോമസ് | Photo: Facebook|Mathew T Thomas

ലപ്പുറത്ത് സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് മാത്യു.ടി. തോമസ് എം.എല്‍.എ. പെണ്‍കുട്ടിയായിപ്പോയി എന്ന കാരണത്താല്‍ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. നിന്നെ അപമാനിച്ച അതേസമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദിവസം വരുമെന്നും മിടുക്കിയായി വളരണമെന്നും പോസ്റ്റില്‍ പറയുന്നു. പെണ്‍കുട്ടിയോട് ആ കറുത്ത ദിനത്തെ മറക്കണമെന്നും പൊറുക്കണമെന്നും പോസ്റ്റിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,...
ഭരണഘടനാതത്വങ്ങള്‍ അവിടെ നില്‍ക്കട്ടെ..
ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുര്‍വ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ... പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല...ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങള്‍ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീര്‍ച്ച.
മാത്യു ടി. തോമസ്

Content Highlights: sidelining girl from a public event, Mathew T Thomas FB post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented