റായ്പുർ: ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഭര്‍ത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി. നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മില്‍ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗമല്ലെന്നാണ് ചത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചത്. അത് 18 വയസ്സില്‍ താഴെയല്ലാത്ത ഭാര്യയാണെങ്കിൽ പോലും അത് ബലാത്സംഗമല്ലെന്നും കോടതി നിരീക്ഷിച്ചു.

"പരാതിക്കാരി നിയമപരമായി ആരോപണവിധേയനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ്. അതിനാല്‍ തന്നെ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ബല പ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തില്‍ ഭര്‍ത്താവേര്‍പ്പെട്ടാലും അത് ബലാത്സംഗമാവില്ല", ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഭര്‍ത്താവ് ചെയ്തത് നിയമവിരുദ്ധമായ കാര്യമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സാക്ഷരകേരളത്തിലെ ഭർതൃ ബലാത്സംഗങ്ങൾ പരമ്പര വായിക്കാം

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് യുവതി വിവാഹിതയായത്. വിവാഹത്തിനുശേഷം ഭര്‍ത്താവും കുടുംബവും അവളുടെ മേല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അവളെ പരിഹസിക്കാനും, അധിക്ഷേപിക്കാനും, പണം ആവശ്യപ്പെടാനും തുടങ്ങി. അതിനിടെ ദമ്പതിമാര്‍ ജനുവരി രണ്ടിന് മുംബൈയ്ക്ക് അടുത്തുള്ള മഹാബലേശ്വറിലേക്ക് പോയി അവിടെവെച്ച് യുവതിയെ ഭർത്താവ് ബലാത്സംഗം ചെയ്യുകയായിരുന്നു.

Read more at: ഭർത്താവിന്റെ ബലാത്സംഗം ഗുരുതര പ്രശ്‌നം-ഡല്‍ഹി ഹൈക്കോടതി......
 

ഇതേത്തുടര്‍ന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങളും അവര്‍ നേരിട്ടു. ഇതിനുശേഷമാണ് യുവതി ഭര്‍ത്താവിനെതിരരേ പോലീസില്‍ പരാതി നല്‍കി എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

Read more : 'കിടപ്പറ ബലാത്സംഗം' അവകാശമല്ല, നിയമവിരുദ്ധമാക്കണം- ഗുജറാത്ത് ഹൈക്കോടതി......

content highlights: Marital rape is not Not a Rape, says Chhattisgarh High Court