പ്രൈഡ് പരേഡിൽ നിന്ന്/Photo: AP
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടന്‍ തെരുവുകളിലൂടെ അമ്പതാം പ്രൈഡ് ഘോഷ യാത്ര നടന്നു. 1972 ലാണ് ലണ്ടനില്‍ ആദ്യ പ്രൈഡ് ഘോഷയാത്ര നടക്കുന്നത്. ഗേ പ്രൈഡ് എന്ന പേരിലാണ് അന്ന് പരിപാടി നടന്നത്. ക്വീർ വ്യക്തികളിടെ സാന്നിധ്യം പൊതുസമൂഹത്തെ അറിയിക്കുക അവർക്ക് തുല്യ നീതി ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യം ഉയര്‍ത്തി പിടിച്ചായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. ആദ്യ മാര്‍ച്ചിന് ആദരവ് നല്കി കൊണ്ടായിരുന്നു ഇത്തവണത്തെ യാത്ര. ക്വീർ വ്യക്തിത്വങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെല്ലാം ജൂൺ മുഴുവൻ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പ്രൈഡ് ഘോഷയാത്ര പലയിടത്തും നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം നടന്ന യാത്രയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങക്കണക്കിനാലുകളാണ് എത്തിയത്. 600ലധികം എല്‍ജിബിടിക്യു ഗ്രൂപ്പുകള്‍ മാർച്ചിൽ പങ്കെടുത്തു. ആട്ടവും പാട്ടുമായി നിരവധി പേര് പ്രൈഡ് ജാഥയില്‍ അണി ചേര്‍ന്നു.
1972ല്‍ നടന്ന ആദ്യമാര്‍ച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുകെയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാകുന്നത്. എച്ച് ഐവി എയ്ഡ്സ് ബാധിതരെ ചേര്‍ത്തു നിര്‍ത്തേണ്ടതിനെ കുറിച്ചും അവര്‍ക്ക് വേണ്ട ബോധവത്കരണവും പ്രൈഡില്‍ ചര്‍ച്ചയായി. ആദ്യ കാലത്ത് കാഴ്ച്ചകാരായി പോലീസുകാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണുള്ളത്.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഘോഷയാത്രയില്‍ പങ്കെടുക്കുയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മാനോഹര ദിനമെന്നാണ് അദ്ദേഹം പ്രൈഡ് യാത്രയെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞയാഴ്ച്ച ഓസ്ലോയില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നേരെ നടന്ന ആക്രമം നമ്മള് കണ്ടതാണ്. ഈ വിഭാഗം ആളുകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുവെന്നും അക്രമങ്ങള്‍ ഏറ്റുവാങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..