മതിയായ രേഖകളില്ല, അറ്റകുറ്റപ്പണിക്കുള്ള ആനുകൂല്യം നിഷേധിച്ചു; വഴിയാധാരമായി ഗോപിയും കുടുംബവും


തകർന്ന വീടിനുമുന്നിൽ കുനിയിൽപറമ്പത്ത് ഗോപിയും കുടുംബവും

തിരുവമ്പാടി: കുടികിടപ്പവകാശംവഴി ലഭിച്ച വീട്ടില്‍ രേഖകളുടെ അഭാവംമൂലം അറ്റകുറ്റപ്പണികള്‍ക്കുള്ള ആനുകൂല്യംപോലും ലഭിക്കാതെ ജീവിതം തള്ളിനീക്കിയിരുന്ന കുടുംബം വഴിയാധാരമായി. താഴെ തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിനുസമീപം കുനിയില്‍പറമ്പത്ത് ഗോപിയുടെ വീടാണ് ചെവ്വാഴ്ച പുലര്‍ച്ചെ കനത്തകാറ്റിലും മഴയിലും തകര്‍ന്നത്. മേല്‍ക്കൂര ഉള്‍പ്പെടെ ഇടിഞ്ഞ് കൈക്കോലും ഓടുകളുമെല്ലാം വേര്‍പെട്ട നിലയിലാണ്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. മണ്‍കട്ടകൊണ്ട് പണിത വീട് ഏതുനിമിഷവും പൂര്‍ണമായും നിലംപൊത്തിയേക്കും. കുടുംബത്തെ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചംഗങ്ങള്‍ താമസിക്കുന്ന വീടാണ് തകര്‍ന്നത്.

രേഖകളില്ലെന്ന കാരണത്താല്‍ പഞ്ചായത്തില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഒരുവിധ സഹായവും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. ഇവിടെ മൂന്നുവീടുകളാണുള്ളത്. അറുപതുവര്‍ഷംമുമ്പ് കുടികിടപ്പവകാശംവഴി രണ്ടുകുടുംബങ്ങള്‍ക്ക് ലഭിച്ചവ. പ്രധാനറോഡിനോടുചേര്‍ന്ന ആദ്യ വീട്ടില്‍ താമസിച്ചിരുന്നത് കുനിയില്‍പറമ്പത്ത് മാരനും കുടുംബവുമായിരുന്നു. ഓടിട്ട ഈ വീട് നേരത്തേ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മാരന്റെ മരണശേഷം സഹോദരിയുടെ മകള്‍ സരോജിനി തൊട്ടടുത്ത് താത്കാലികവീട്ടില്‍ താമസിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ വീടിന് വാതിലുകള്‍ പോലുമില്ല, ചോര്‍ന്നൊലിക്കുന്നു. കഴിഞ്ഞദിവസം തകര്‍ന്നത് തൊട്ടുമുകളിലെ ഗോപിയുടെ വീടാണ്.

നടപടിയെടുക്കാതെ അധികൃതര്‍

പട്ടികജാതികുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കുന്നതിനെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശക്കമ്മിഷന്‍ രണ്ടുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. കളക്ടറും തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കിയതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.

കുടികിടപ്പാവകാശകുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച് 'മാതൃഭൂമി'യാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

വില്ലേജ് ഓഫീസില്‍ അപേക്ഷിച്ചപ്പോള്‍ കുടികിടപ്പ് പട്ടയം ലഭിക്കുന്നതിന് ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കണമെന്നായിരുന്നു മറുപടി. മുമ്പ് കുടികിടപ്പവകാശം നല്‍കിയിരുന്നത് ആധാരം രജിസ്റ്റര്‍ചെയ്യാതെയായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയില്‍പ്പെട്ട പിന്തുടര്‍ച്ചാവകാശക്കാരാണ് ഇവിടെ വസിക്കുന്നത്.

പത്തുസെന്റ് വീതം രണ്ടുകുടുംബങ്ങള്‍ക്കായാണ് സമീപവാസിയായ തുറയന്‍ കുടുംബം നല്‍കിയിരുന്നത്. ആധാരമോ പട്ടയമോ ഉള്‍പ്പെടെ റവന്യൂ രേഖകളൊന്നുംതന്നെ ഇവരുടെ കൈവശമില്ല. ആകെയുള്ളത് റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡും. ഇവര്‍ക്ക് കുടികിടപ്പ് പട്ടയം ലഭിക്കുന്നതിന് ഭൂരേഖകളെല്ലാം ഹാജരാക്കാന്‍ തയ്യാറാണെന്ന് ജന്മിയുടെ പിന്തുടര്‍ച്ചാവകാശക്കാര്‍ പറയുമ്പോഴും ഇതിനായുള്ള നടപടി വേഗത്തിലാക്കാന്‍ അധികൃതര്‍ തയ്യാറല്ല. റവന്യൂരേഖകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വാര്‍ഡ് അംഗം കെ.എം. മുഹമ്മദലി, മുന്‍ വാര്‍ഡ് അംഗം ടി.കെ. ശിവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Content Highlights: Living without even getting the benefit for maintenance due to lack of documents

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented