വിവാദ പരസ്യം: പെർഫ്യൂം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി വനിതാ കമ്മീഷൻ


Advertisment Screen grab

പെർഫ്യൂം കമ്പനിയുടെ പരസ്യത്തെച്ചൊല്ലി വിവാദം. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിക്കുന്ന പരസ്യമാണ് ലെയര്‍ ഷോട്ട് ബോഡി സ്‌പ്രേ കമ്പനിയുടേതെന്നാണ് ആരോപണം. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ അറിയിച്ചു.

നാലുപുരുഷന്‍മാര്‍ ഒരു യുവതിയെ നോക്കി സംസാരിക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. അശ്ലീച്ചുവയുള്ള സംസാരം കേട്ട് കുപിതയായി യുവതി തിരഞ്ഞു നോക്കുമ്പോള്‍ അവര്‍ ബോഡി സ്‌പ്രേയെ കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് മനസിലാവുന്നു..ഇതിന് സമാനമായ മറ്റൊരു പരസ്യ വീഡിയോയും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.

നിരവധി പ്രതിഷേധ ട്വീറ്റുകളാണ് പരസ്യത്തിന് എതിരെ വന്നു കൊണ്ടിരിക്കുന്നത്.എങ്ങനെയാണ് ഇത്തരം പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്നും, പരസ്യം സ്ത്രീകളെ ഭയപ്പെടുത്തുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. ബലാത്സംഗ സംസ്‌ക്കാരത്തെ പ്രാത്സാഹിപ്പിക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Layer shot body spray controversial advertisement

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented