ലക്ഷദ്വീപ് കപ്പലുകൾക്ക് ടിക്കറ്റ് കിട്ടാൻ പെടാപ്പാട്; 1000 രൂപ അധികം നൽകിയാൽ കരിഞ്ചന്തയിൽ സുലഭം


എബി പി. ജോയി

Photo: Mathrubhumi

കോഴിക്കോട്: ലക്ഷദ്വീപ് യാത്രയ്ക്ക് കപ്പലുകളിൽ ടിക്കറ്റ് കിട്ടാൻ പെടാപ്പാട്. ദിവസങ്ങളോളം ശ്രമിച്ചാലേ 10 ശതമാനം മാത്രമുള്ള ഓൺലൈൻ ടിക്കറ്റ് കിട്ടൂ. കൗണ്ടറിൽ ടിക്കറ്റ് കിട്ടാൻ അതിനേക്കാൾ പ്രയാസമാണ്. ആകെയുള്ള ടിക്കറ്റുകൾ കൊച്ചി, മംഗളൂരു, ബേപ്പൂർ തുറമുഖങ്ങൾക്കായി വിഭജിച്ചാണ് നൽകുന്നത്. ലക്ഷദ്വീപിലേക്ക് ഇപ്പോൾ കപ്പലുകൾ രണ്ടെണ്ണം മാത്രമേയുള്ളൂ എന്നതാണ് ടിക്കറ്റ് കിട്ടാനുള്ള പ്രയാസത്തിന് പ്രധാനകാരണം. ഈ കപ്പലുകൾതന്നെ കൃത്യമായി വരുന്നില്ലതാനും.

കൊച്ചിയിൽനിന്ന് മാത്രമാണ് ലക്ഷദ്വീപിലേക്ക് ഇപ്പോൾ കപ്പൽസർവീസുള്ളത്. ബേപ്പൂരിൽനിന്ന് ഇല്ല. ബേപ്പൂരിൽനിന്ന് വെസ്സലുകളുമില്ല. ഓൺലൈൻ ടിക്കറ്റുകൾ ഇപ്പോൾ വിദ്യാർഥികൾക്കും ചികിത്സയ്ക്കുപോകുന്ന യാത്രക്കാർക്കുമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പെർമിറ്റുള്ളയാൾക്ക് കപ്പലിന് 1500 രൂപയാണ് ടിക്കറ്റ് ചാർജ്. 1000 രൂപ അധികം നൽകിയാൽ കരിഞ്ചന്തയിൽ ടിക്കറ്റ് സുലഭമാണെന്ന് സ്ഥിരംയാത്രക്കാർ പറയുന്നു. ടിക്കറ്റ് നേരത്തേതന്നെ കരസ്ഥമാക്കുന്നവരാണ് പിന്നീട് കൂടിയനിരക്ക് ഈടാക്കി മറിച്ചുവിൽക്കുന്നത്. 300 രൂപയാണ് ദ്വീപ് നിവാസികൾക്ക് കൊച്ചിയിലേക്ക് നിലവിലുള്ള നിരക്ക്.

വിമാനത്തിൽ നിരക്ക് 6100 രൂപയാവും. അതാണ് സാധാരണയാത്രക്കാർ ചെലവുകുറഞ്ഞ കപ്പൽയാത്ര തിരഞ്ഞെടുക്കുന്നത്. വിമാനത്തിൽ അഗത്തിയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ഹെലിക്കോപ്‌റ്ററിലോ സ്പീഡ് ബോട്ടിലോ കപ്പലിലോ പിന്നീട് കവരത്തിയിലേക്കും മറ്റ് ദ്വീപുകളിലേക്കും പോകേണ്ട ചെലവുംവരും. ദ്വീപ്‌സമൂഹത്തോട് ഏറ്റവും അടുത്തുള്ള സ്ഥലമായതിനാൽ മലയാളികളാണ് ഏറ്റവും യാത്രാക്ലേശം അനുഭവിക്കുന്നത്. ടൂറിസ്റ്റുകൾ മിക്കവരും വിമാന യാത്രയാണ് തിരഞ്ഞെടുക്കുന്നത്.

യഥാസമയം നാട്ടിലെത്താനാവാതെ കഴിഞ്ഞമാസം ആന്ത്രോത്ത് ദ്വീപിൽ മലയാളിയായ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവമുണ്ടായി. 250-ഓളം ടിക്കറ്റുകളുള്ളതിൽ അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ച അഡീഷണൽ പ്രോഗ്രാമുകൾക്കായി കുറേ ടിക്കറ്റുകൾ നീക്കിവെക്കാറുണ്ട്. ഇതെല്ലാം കഴിഞ്ഞ് പരമാവധി 25-50 ടിക്കറ്റുകളാണ് ബേപ്പൂരിലേക്ക് ലഭ്യമാവുന്നത്. നിലവിൽ സ്വകാര്യയാത്രാസർവീസുകൾ ഒന്നും ഇല്ല. ബേപ്പൂരിൽനിന്ന് രണ്ട് ഹൈസ്പീഡ് ജലയാനങ്ങൾ ആരംഭിക്കുമെ മുമ്പ് അധികൃതർ വാഗദാനംചെയ്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

പ്രശ്‌നമുണ്ട്; പരിഹരിക്കേണ്ടത് ലക്ഷദ്വീപ് ഭരണകൂടം

യാത്രക്കാർ ക്ലേശിക്കുന്നുവെന്നത് ശരിയാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം എസ്.എസ്. പരിഹാർവേളയിൽ പോർട്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. കപ്പലുകൾ വരുമ്പോൾ സൗകര്യമൊരുക്കേണ്ട ചുമതലയാണ് കേരളത്തിലെ പോർട്ട് അധികൃതർക്കുള്ളത്.

ക്യാപ്റ്റൻ അശ്വിനി പ്രതാപ്, പോർട്ട് ഓഫീസർ, കോഴിക്കോട്.

Content Highlights: lakshasweep problems


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented