ഐസിസി രൂപീകരിച്ചില്ലെന്ന് രഹസ്യ വിവരം, സിനിമാ ലൊക്കേഷനില്‍ വനിതാ കമ്മീഷന്റെ  മിന്നല്‍ സന്ദര്‍ശനം 


സോഷ്യൽ ഡെസ്ക്

കമ്മറ്റി രൂപീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം

Special Story

സതീദേവി, ചിത്രത്തിന്റെ പോസ്റ്റർ

കൊച്ചി : നിലവില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന സിനിമയുടെ ലൊക്കേഷനിലെത്തി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മിന്നല്‍ പരിശോധന. സിനിമക്ക് ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസിസി-ഇന്റണല്‍ കംപ്ലയിന്റ് കമ്മറ്റി) രൂപീകരിച്ചിട്ടില്ല എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എറണാകുളത്തെ ബ്രഹ്‌മപുരം സ്‌കൂള്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് കമ്മീഷൻ അധ്യക്ഷ സതീദേവി പരിശോധന നടത്തിയത്.

ഐസിസിയില്ല എന്ന അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചെന്നതാണ്. ചോദ്യം ചെയ്തതിനെത്തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് വാക്കാല്‍ അണിയറ പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞെങ്കിലും രേഖകള്‍ ഒന്നും കൈവശമുണ്ടായിരുന്നില്ലെന്ന് സതീ ദേവി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

"സിനിമ ചെയ്യുന്നുവെന്ന വിവരം പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെ അറിയിക്കുകയോ റജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. ആരൊക്കെയാണ് ഐസിസി കമ്മറ്റി അംഗങ്ങള്‍ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. മാത്രവുമല്ല ചട്ടപ്രകാരം വനിതയാണ് ഐസിസി ഹെഡ് ആയി ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ വാക്കാൽ രൂപീകരിച്ചിട്ടുണ്ട് എന്ന് പറയുകയല്ലാതെ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. ഐസിസി ഉണ്ടാക്കണമെന്ന കര്‍ശന നിര്‍ദേശം സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കമ്മീഷൻ നൽകിയിട്ടുണ്ട്", സതീ ദേവി പറഞ്ഞു

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സിനിമയുടെ കാര്യം രേഖാ പ്രകാരം എഴുതി നല്‍കണമെന്നും സിനിമയ്ക്ക് ഐസിസി ഉണ്ടെന്നത് ലൊക്കേഷനില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഷൂട്ടിങ് കഴിയുന്നതുവരെ ഐസിസി യോഗങ്ങള്‍ ചേരണമെന്നും മിനുട്‌സ് തയ്യാറാക്കണമെന്നുമുള്ള നിര്‍ദേശം കൂടി നല്‍കിയിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക പിഴവാണെന്നാണ് സിനിമയുടെ പിആർഒ സംഭവത്തോട് പ്രതികരിച്ചത്.

"ഐസിസി രൂപീകരിച്ചിരുന്നു. എന്നാല്‍ അത് രേഖാപരമാക്കിയിരുന്നില്ല . അമ്മ മരിച്ചത് അടുത്തിടെയാണ്", അതിനാലാണ് ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നും പ്രൊഡ്യൂസര്‍ നിഷാന്ത് പിള്ള മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം നാല് വനിതകളുള്ള കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ ഐസി രൂപീകരിച്ചിട്ടില്ല എന്ന വിവരം തനിക്കറിയില്ല. പല സിനിമകളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്യാതെയാണ് സംഭവിക്കുന്നത്. അതിനാലാണ് അറിയാതെ പോകുന്നതെന്നും ഐസിസി മോണിറ്ററിങ് കമ്മറ്റി ചെയർപേഴ്സൺ ജി. സുരേഷ് കുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. " റജിസ്റ്റര്‍ ചെയ്താലേ ഞങ്ങള്‍ക്ക് മോണിറ്റര്‍ ചെയ്യാന്‍ കഴിയൂ. കേരളത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ സിനിമകള്‍ ഉണ്ടാകുന്നുണ്ട്. അതറിയാതെ മോണിറ്ററിങ് കമ്മറ്റിക്ക് മോണിട്ടര്‍ ചെയ്യാന്‍ പറ്റില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.സത്യസന്ധരായ നിര്‍മ്മാതാക്കളൊന്നും ഐസി രൂപീകരിക്കാതിരിക്കില്ല എന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

വിനേഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന "സ്താനാര്‍ത്തി ശ്രീക്കുട്ടന്‍" എന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് നിര്‍മ്മാതാവുമായ വിജയ്ബാബുവാണ്‌. അജുവര്‍ഗ്ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു

Content Highlights: lack of ICC, women's commission chairperson sathidevi inspects sthanarthi sreekkuttan film location


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented