ദത്തെടുക്കലിന് അനുമതിയുള്ള കുട്ടികളുടെ ലഭ്യതക്കുറവ്; യോഗ്യരായ ദമ്പതിമാരുടെ കാത്തിരിപ്പ് നീളുന്നു


യോഗ്യത തെളിയിച്ച ദമ്പതിമാരില്‍ 16,155 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും കാത്തിരിപ്പ് തുടരുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യത്ത് ദത്തെടുക്കാന്‍ യോഗ്യരായ ദമ്പതിമാര്‍ ഏറെയുള്ളപ്പോഴും കുട്ടികളുടെ കുറവുകാരണം ഇവരുടെ കാത്തിരിപ്പ് നീളുന്നു. ദത്തെടുക്കാന്‍ യോഗ്യതകള്‍ തെളിയിച്ച് നിയമപരമായി അനുമതി നേടിയ 28,501 ദമ്പതിമാരാണ് രാജ്യത്തുള്ളത്. എന്നാല്‍, ജൂണ്‍ 28 വരെയുള്ള കണക്കുപ്രകാരം 3,596 കുട്ടികള്‍ മാത്രമാണ് ദത്ത് നല്‍കാന്‍ അനുമതിയുള്ളവര്‍. പ്രത്യേക പരിചരണം ആവശ്യമുള്ള 1,380 കുട്ടികള്‍ ഉള്‍പ്പെടെയാണിത്.

വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (സി.എ.ആര്‍.എ.) പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യോഗ്യത തെളിയിച്ച ദമ്പതിമാരില്‍ 16,155 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും കാത്തിരിപ്പ് തുടരുകയാണ്. ദത്തെടുക്കലിന് അനുമതിയുള്ള കുട്ടികളുടെ ലഭ്യതക്കുറവാണ് നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

സാധാരണനിലയില്‍ ദത്തെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ശരാശരി രണ്ടുമുതല്‍ രണ്ടരവരെ വര്‍ഷം ആവശ്യമാണ്. സ്‌പെഷ്യലൈസ്ഡ് ദത്തെടുക്കല്‍ ഏജന്‍സികളില്‍ (എസ്.എ.എ.) നിലവില്‍ 7,000 കുട്ടികള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 2,971 കുട്ടികള്‍ ദത്ത് നല്‍കാന്‍ പറ്റാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.

സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കുട്ടിയെ പരിപാലിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ ശിശുസംരക്ഷണകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന കുട്ടികളെയാണ് ദത്ത് നല്‍കാന്‍ പറ്റാത്തവരായി കണക്കാക്കുന്നത്. ദത്തെടുക്കുന്നതിനുമുമ്പ് കുട്ടിക്ക് അഞ്ച് വയസ്സിന് മുകളിലാണെങ്കില്‍ അവരുടെ സമ്മതവും ആവശ്യമാണ്. ഇതും കുട്ടികളെ ലഭിക്കാത്തതിന് കാരണമാണ്. ദത്തെടുക്കല്‍ പ്രക്രിയ ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞര്‍ഷം ഭേദഗതിചെയ്ത ബാലനീതി നിയമപ്രകാരം ദത്തെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുകളെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: lack of children who are approved under adoption law becomes problem to eligible couples

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented