വൈദ്യുത തൂണില്‍ പതിച്ച പരസ്യങ്ങള്‍;16 മണിക്കൂര്‍ ഭക്ഷണമില്ലാതെ ജോലി, അവസാന ശ്രമം ആത്മഹത്യ


രാജേഷ് ജോര്‍ജ്

Representative Image | Photo: Gettyimages.in

കൈ ഞരമ്പ് മുറിച്ച ജോലിക്കാരിയെ കണ്ടപ്പോള്‍ വിദേശിയായ വീട്ടുടമസ്ഥന്‍ അങ്കലാപ്പിലായി. അപകടം മണത്തയുടന്‍ യുവതിയെ നേരെ മലയാളി ഏജന്റ് മജീദിന്റെ അടുത്തേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയില്‍നിന്നെത്തിച്ചതായിരുന്നു ഇവരെ. ഏജന്റിനെ ഏല്‍പ്പിച്ചശേഷം മറ്റൊരു സ്ത്രീയുമായി വീട്ടുടമസ്ഥന്‍ മടങ്ങി. ജോലിയെടുത്ത് വശംകെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. തളര്‍ന്നുവീണിട്ടും ജോലിചെയ്യാന്‍ നിര്‍ബന്ധം. സഹികെട്ട് രക്ഷപ്പെടാനാണ് അവള്‍ ഈ കടുംകൈ ചെയ്തത്. കുബ്ബൂസും വെള്ളവും കുടിച്ച് 16 മണിക്കൂര്‍വരെ ജോലി. കേരളത്തില്‍നിന്ന് 30 സ്ത്രീകളെ കടത്തിയ കേസിലെ പ്രധാന പ്രതിയുടെ മുംബൈയിലുള്ള മറ്റൊരു ഏജന്റ് എത്തിച്ചതായിരുന്നു ഇവരെ.

പല സ്ത്രീകളും ഇത്തരത്തിലാണ് പീഡനം സഹിക്കാതെവരുമ്പോള്‍ വിദേശിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവരുക. വിദേശികളുടെ കൈയില്‍നിന്ന് വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ ഏജന്റ് തയ്യാറാകാത്തതിനാല്‍ പകരം മറ്റൊരു സ്ത്രീയെ പറഞ്ഞയക്കുകയാണ് പതിവ്. പറയുന്ന ജോലി ചെയ്തില്ലെങ്കില്‍ വീട്ടുകാരുടെ ശാരീരികമര്‍ദനം ഏല്‍ക്കണം. തിരിച്ച് ഏജന്‍സിയിലെത്തിയാല്‍ അവിടന്നുമുണ്ടാകും ദേഹോപദ്രവം.

അവിടെയെത്തിയാല്‍ തൊഴില്‍ വിസ

ചുരുങ്ങിയ പണംമതി ഏജന്റുമാര്‍ക്ക് കുവൈത്തിലേക്കൊരു വിസിറ്റിങ് വിസ തരപ്പെടുത്താന്‍. അവിടെയെത്തിയാല്‍ ഉടന്‍ തൊഴില്‍വിസ കിട്ടുമെന്നാണ് വാഗ്ദാനം. ചതിയില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകാത്ത സ്ത്രീകളും യുവാക്കളും ഗള്‍ഫ് ഉള്‍പ്പെടെ വിദേശനാടുകളിലിപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. കൊച്ചിയില്‍നിന്നു പോയ സ്ത്രീകളും ഇത്തരത്തിലാണ് കെണിയില്‍പ്പെട്ടത്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള യുവാക്കള്‍ മലേഷ്യയില്‍ കുടുങ്ങിയ സംഭവവും നേരത്തേ വാര്‍ത്തയായിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വന്‍ റാക്കറ്റായിരുന്നു പിന്നില്‍. ഒന്നരലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസായി വാങ്ങിച്ചത്. വിസിറ്റിങ് വിസയില്‍ മലേഷ്യയില്‍ എത്തിയാല്‍ ഒരുമാസത്തിനകം തൊഴില്‍ വിസ നല്‍കുമെന്ന് വാഗ്ദാനം. വിസിറ്റിങ് വിസയിലെത്തി തൊഴില്‍ വിസ നേടാവുന്ന സൗകര്യം പക്ഷേ, മലേഷ്യയിലുണ്ടായിരുന്നില്ല.

പരസ്യം രഹസ്യമാക്കിവെക്കേണ്ട...

കൊച്ചിയിനിന്ന് സ്ത്രീകളെ അനധികൃതമായി വിദേശത്തേക്ക് കടത്തിയ സംഘം പരസ്യം നല്‍കിയത് നോട്ടീസിലൂടെയായിരുന്നു. വിദേശത്ത് ജോലിക്ക് ഉടന്‍ ആളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊണ്ടുപോകുന്നതെന്നും തെറ്റിദ്ധരിപ്പിച്ചു. 4000 രൂപ മാത്രമാണ് ഇവിടെനിന്ന് കുവൈത്തിലേക്ക് പോയ പല യുവതികള്‍ക്കും ആകെ ചെലവുവന്നത്. കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതത്തൂണുകളിലായിരുന്നു പരസ്യം പതിച്ചത്. വിളിച്ചന്വേഷിച്ചവരോട് വീട്ടുജോലിയല്ല, കുട്ടികളെ നോക്കാനാണ് കൊണ്ടുപോകുന്നതെന്നും അവിടെയെത്തിയാലുടന്‍ തൊഴില്‍ വിസ കിട്ടുമെന്നുമായിരുന്നു പറഞ്ഞത്. അവിടെയെത്തിയപ്പോള്‍ത്തന്നെ ഏജന്റ് പാസ്‌പോര്‍ട്ട് വാങ്ങിെവച്ചു. നിര്‍ബന്ധിച്ച് വീട്ടുജോലി ചെയ്യിച്ചു. തൊഴില്‍വിസ കിട്ടിയിട്ടുണ്ടോയെന്നുപോലും ഇവരില്‍ പലര്‍ക്കും അറിയില്ലായിരുന്നു.

നിയന്ത്രണങ്ങള്‍ അറിയണം

പത്താംക്ലാസ് പൂര്‍ത്തിയാക്കാത്ത 30 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കായി കൊണ്ടുപോകണമെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. ചതിയില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് കേന്ദ്രം മാര്‍ഗനിര്‍ദേശം പുതുക്കിയത്. സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റത്തില്‍, 1983ലെ കുടിയേറ്റ നിയമമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഒടുവില്‍ വന്ന ഭേദഗതി 2009ലാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കി കൊണ്ടുപോകുന്നിടത്തും ചൂഷണമുണ്ട്. റഫറല്‍ വേജ് ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു താത്കാലിക കരാര്‍ നല്‍കുക എന്നതുമാത്രമാണ് പലപ്പോഴും നടക്കുന്നത്. തൊഴിലിടത്തില്‍ എത്തിക്കഴിയുമ്പോള്‍ കുറഞ്ഞ വേതനം രേഖപ്പെടുത്തിയ പുതിയൊരു കരാര്‍ നല്‍കും.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

• ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉണ്ടായിരിക്കണം.

• സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ 2500 ഡോളര്‍ കെട്ടിവെക്കണം.

2011ല്‍ കൊണ്ടുവന്ന നിര്‍ദേശമാണിത്. നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഉപയോഗിക്കാനുള്ള തുകയാണിത്. വിദേശത്തുള്ള തൊഴിലുടമ നേരിട്ട് എമിഗ്രേറ്റ് വെബ്‌സൈറ്റില്‍ അപേക്ഷിക്കുകയോ, നിഷ്‌കര്‍ഷിച്ചിട്ടുള്ള പൊതുമേഖലാ ഏജന്‍സികള്‍ മുഖേനയോ മാത്രമേ സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ.

ലൈസന്‍സും സ്‌പോണ്‍സറുമില്ലാത്ത സംഘങ്ങളാണ് ഹ്രസ്വസന്ദര്‍ശനത്തിനായി ആളുകളെ കൊണ്ടുപോകുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണെങ്കില്‍ അടിയന്തരഘട്ടം വന്നാല്‍ ജോലിക്കുപോയ ആള്‍ എവിടെയാണെന്ന് കണ്ടെത്താനും സ്‌പോണ്‍സറെ ബന്ധപ്പെടാനും കഴിയും. വിസിറ്റിങ് വിസയിലെത്തി അവിടെനിന്ന്് തൊഴില്‍ വിസ തരപ്പെടുത്തുന്നവര്‍ക്കും വിസയില്ലാതെ വീട്ടുജോലിക്ക് പോകുന്നവരും എവിടെയാണെന്നുപോലും പലപ്പോഴും അറിയാന്‍കഴിയില്ല.

(തുടരും)

Content Highlights: Kuwait visa Cheating case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented