സാന്ത്വനത്തിന്റെ 10 വര്‍ഷങ്ങള്‍: കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്‌ സ്‌നേഹിത


.

കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്‌ സ്‌നേഹിത പത്താം വർഷത്തിലേക്ക്‌. ദാമ്പത്യ പ്രശ്‌നങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്‌നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് സ്‌നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും കൗൺസലിങ്ങും നിയമസഹായവും നൽകുന്നതിനാണ് സ്‌നേഹിത പ്രവർത്തിക്കുന്നത്. 2013 ഓഗസ്റ്റിലാണ് സ്‌നേഹിത പ്രവർത്തനം ആരംഭിക്കുന്നത്.

കേസുകൾ കൂടുന്നു



സ്‌നേഹിതയുടെ ഹെൽപ് ഡെസ്‌കിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 7345 കേസുകളാണ്. ഇതിൽ 1600 എണ്ണവും ഗാർഹിക പീഡനക്കേസുകൾ. 2021-ൽ 251 ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ജൂലായ്‌ വരെ 106 കേസുകളും റിപ്പോർട്ട് ചെയ്തു. 315 എണ്ണം കുട്ടികളുടെ പ്രശ്‌നങ്ങളാണ്. 125 അതിക്രമങ്ങൾ, 112 ലൈംഗിക അതിക്രമങ്ങൾ, 920 കുടുംബ പ്രശ്‌നങ്ങൾ, 460 മുതിർന്നവരുടെ പ്രശ്‌നങ്ങൾ തുടങ്ങി സൈബർ ശല്യങ്ങളിൽ വരെ ആളുകൾ സ്‌നേഹിതയെ സമീപിക്കുന്നുണ്ട്.

അംബ്രല്ലാ കാമ്പയിന് തുടക്കം

സ്‌നേഹിതയുടെ പ്രവർത്തനം കൂടുതൽ പേരിലെത്തിക്കുന്നതിനായി അംബ്രല്ലാ കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ രേണു രാജ് നിർവഹിച്ചു. പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കുന്ന ലോട്ടറി വില്പനക്കാർ, വഴിയോരക്കച്ചവടക്കാർ, പച്ചക്കറി വില്പനക്കാർ തുടങ്ങിയവർക്കായി െപ്രാമോഷൻ അംബ്രല്ല (ഗാൻഡൻ അംബ്രല്ല) നൽകി അതിലൂടെ സ്‌നേഹിതയുടെ ഫോൺ നമ്പരുകൾ കൂടുതൽ പേരിലെത്തിക്കുന്നതാണ് കാമ്പയിൻ. സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി. ബസുകൾ എന്നിവിടങ്ങളിലും നമ്പർ പ്രദർശിപ്പിക്കും.

Content Highlights: Snehitha Help desk 10 th anniversery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented