ദിനേശന് ഇത്‌ വേദനയുടെ തിരുവോണം, മെഡിക്കല്‍ കോളേജ് സുരക്ഷജീവനക്കാരന്‍ പറയുന്നു


മർദനമേറ്റ മെഡിക്കൽ കോളേജ് സുരക്ഷാജീവനക്കാരൻ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശൻ

കാക്കൂർ: ജോലിക്കിടെ ക്രൂരമർദനമേറ്റ് കിടപ്പിലായ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശനും കുടുംബത്തിനും ഇത് വേദനയുടെ തിരുവോണം. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് 61-കാരനായ ദിനേശൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരനായി പണിയെടുക്കുന്നത്. 14 വർഷമായി അവിടെ ജോലിചെയ്യുന്നു. ഓഗസ്റ്റ് 31-ന് രാവിലെയാണ് ഒരുസംഘമാളുകൾ ദിനേശനെ ഡ്യൂട്ടിക്കിടെ ആശുപത്രിയിൽവെച്ച് ക്രൂരമായി മർദിച്ച് അവശനാക്കിയത്.

നട്ടെല്ലിന്റെ തേയ്‌മാനത്തെത്തുടർന്ന് കഴിഞ്ഞവർഷം ദിനേശന് ഡിസ്ക് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടുതവണ കാൽമുട്ടിന് താക്കോൽദാര ശസ്ത്രക്രിയ കഴിഞ്ഞതാണ്. മുട്ട് മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മർദനമേറ്റതിനെത്തുടർന്ന് ഇടതുവാരിയെല്ലിന് പൊട്ടലുണ്ടായി. ഡിസ്കിന് ഇളക്കം തട്ടി നീർക്കെട്ടുമുണ്ട്. അക്രമികളുടെ ചവിട്ടേറ്റ് വീണ് കാൽമുട്ടിനും പരിക്കേറ്റു. വാരിയെല്ലിന്റെ പൊട്ടൽ മാറ്റാൻ ദീർഘകാലചികിത്സ ആവശ്യമാണെന്നാണ് ഡോക്ടമാർ പറയുന്നത്.

പുന്നശ്ശേരിയിലെ നാലുസെൻറ് സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് ദിനേശനും കുടുംബവും കഴിയുന്നത്. വർഷങ്ങളോളം പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച ശേഷമാണ് ഏഴുവർഷംമുമ്പ് വായ്പയെടുത്ത് വീട് നിർമിച്ചത്. മൂന്നുമാസംമുമ്പാണ് മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്. വായ്പ അടവും മറ്റ് സാമ്പത്തികബാധ്യതകളും ഒക്കെയായി ഏറെ പ്രയാസത്തിലാണ് കുടുംബം. ദിനേശൻ കിടപ്പിലാവുകകൂടി ചെയ്തതോടെ ജീവിതവരുമാനവും നിലച്ചു.

മെഡിക്കൽ കോളേജ് ജോലിക്കിടെ മർദനമേറ്റിട്ടും ആരോഗ്യവകുപ്പ് വിവരം അന്വേഷിക്കുകയോ, സഹായമേകുകയോ ചെയ്തില്ലെന്നതിൽ ദിനേശന് ഏറെ വിഷമമുണ്ട്. വിമുക്തഭടന്മാരുടെ സംഘടനയാണ് കേസിനും മറ്റുമുള്ള സഹായം നൽകുന്നത്. പ്രതികളുടെപേരിലുള്ള കേസും നടപടികളും എങ്ങുമെത്താതെ പോകുമോ എന്ന ആശങ്കയും കുടുംബം പങ്കുവെക്കുന്നു.

Content Highlights: Kozhikode medical college Security Worker Reaction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented