വേതനം വെട്ടിക്കുറച്ചു, കരാര്‍ പുതുക്കിയില്ല; പണിമുടക്ക് പ്രഖ്യാപിച്ച് ശിശുസംരക്ഷണ മേഖലാ ജീവനക്കാര്‍


1 min read
Read later
Print
Share

ചെെൽഡ് വെൽഫെയർ പ്രവർത്തകർ സമരത്തിൽ

കോഴിക്കോട് : വേതന വര്‍ധന, പ്രസാവാവധി തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സോസൈറ്റിക്ക് കീഴിലെ കരാർ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കേരള ഐ സി പി എസ് എംപ്ലോയീസ് യൂണിയൻ - സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവൈനൽ ജസ്റ്റിസ് ബോർഡ്, ഗവ. ചിൽഡ്രൻസ് ഹോം, ഒബ്സെർവേഷൻ ഹോം എന്നീ ബാലസംരക്ഷണ സംവിധാനങ്ങളിലെ കരാർ ജീവനക്കാരാണ് അനിശ്ചിത കാല പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നത്.

വെട്ടിക്കുറച്ച വേതനം പുനക്രമീകരിക്കുക, കരാർ കാലാവധി വർധിപ്പിക്കുക, സമയബന്ധിതമായി കരാർ പുതുക്കി നൽകുക, ജീവനക്കാർക്ക്‌ പ്രസവാവധി ഉൾപ്പെടെയുള്ള അർഹമായ അവധി ആനുകൂല്യങ്ങൾ നൽകുക തുടങ്ങി എട്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 27 ന് എല്ലാ ജില്ലകളിൽ നിന്നുമായി ശിശു സംരക്ഷണ മേഖലയിലെ 250 -ഓളം കരാർ ജീവനക്കാർ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയും, മെയ് 15 ന് ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് സൂചന പണിമുടക്കും നടത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായിവാത്ത പശ്ചാത്തലത്തിലാണ് ജൂൺ 1 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം ആരംഭിക്കാൻ തീരുമാനിച്ചത്.

കോഴിക്കോട് ജില്ലയിലെ ശിശു സംരക്ഷണ മേഖലയിലെ ജീവനക്കാർ പണിമുടക്കിലായതിനാൽ ശ്രദ്ധയും സംരക്ഷണവും അവശ്യമായി വരുന്ന കുട്ടികളുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ, കൗൺസിലിംഗ്, റെസ്ക്യൂ, മറ്റ് അടിയന്തിര ഇടപെടലുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇതുവഴി തടസപ്പെട്ടതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ്‌, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. കാലങ്ങളായി അവഗണനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പണി മുടക്കല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിലെ പ്രധിസന്ധിയെ തുടർന്ന് മികച്ച യോഗ്യതയും പ്രവർത്തന പരിചയവുമുള്ള അൻപതോളം ജീവനക്കാർ ഇതിനകം ജോലിയിൽ നിന്നും രാജിവെച്ചിട്ടുണ്ട്.

Content Highlights: kozhikode Child welfare committee workers

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kenya Water Scarcity

2 min

വെള്ളം വേണമെങ്കില്‍ കിടപ്പറ പങ്കിടണം, ഈ സ്ത്രീകള്‍ പറയുന്നു

Apr 28, 2022


Bilkis Bano

1 min

വീണ്ടും ആവര്‍ത്തികേണ്ട, ഇത് ഭയങ്കര ശല്യമാണ്:ബില്‍ക്കീസ് ബാനു കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

Dec 14, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Most Commented